കാസറഗോഡ് : നഗരത്തിൽ ദേശീയപാതയുടെ ഭാഗമായുള്ള മേല്പാലത്തിന്റെ സ്പാൻ കോൺക്രീറ്റ് ചെയ്യാൻ തിങ്കളാഴ്ച രാത്രി ഒൻപതു മുതൽ പിറ്റേന്ന് രാവിലെ ഒൻപതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിനും ഇടയിൽ 150 മീറ്റർ ഭാഗമാണ് അടയ്ക്കുന്നത്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ മുണ്ടോൾ ആർക്കേഡ് പൊളിക്കുന്നതിനെക്കുറിച്ചുള്ള തർക്കം കോടതിയിലായതിനാൽ ഇവിടെ യന്ത്രങ്ങൾ സ്ഥാപിക്കാൻ പരിമിതിയുണ്ട്. കോൺക്രീറ്റിനുള്ള യന്ത്രങ്ങൾ സർവീസ് റോഡിൽ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിർമാണം നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അറിയിച്ചു.
മംഗളൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുതിയ ബസ്‌സ്റ്റാൻഡ് കവലയിൽനിന്ന് തിരിഞ്ഞ് എം.ജി. റോഡ് വഴി കാഞ്ഞങ്ങാട്-കാസറഗോഡ് സംസ്ഥാനപാത വഴി പോകണം. ചെർക്കള ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വിദ്യാനഗർ-ചൗക്കി-ഉളിയത്തടുക്ക വഴിയും മധൂർ റോഡ് വഴിയും തിരിച്ചുവിടുമെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍…
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…
ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസില്‍ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മൂന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…
ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…