Categories: KERALATOP NEWS

‘നവകേരള’ ബസ് വീണ്ടും പൊളിച്ച്‌ പണിയുന്നു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് കൈമാറിയ ‘നവകേരള’ ബസ് വീണ്ടും പൊളിച്ച്‌ പണിയുന്നു. ബസിലുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കി യാത്രക്കാര്‍ക്ക് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് ഉദ്ദേശം. നവ കേരള ബസ്സിലെ പാന്‍ട്രി ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം തന്നെ ബസിലെ ടോയ്ലറ്റിനും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.

64 ലക്ഷം രൂപ ചിലവഴിച്ച്‌ നിര്‍മ്മിച്ച ബസിന്റെ ബോഡിയും ഉള്‍ഭാഗവും ആണ് വീണ്ടും പൊളിക്കുന്നത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ബസ് കര്‍ണ്ണാടകയിലെ സ്വകാര്യ വര്‍ക്ക്ഷോപ്പിലാണ്. 64 ലക്ഷം രൂപ മുടിക്കി നിര്‍മ്മിച്ച ബസിന്റെ ബോഡിയില്‍, ഉള്‍ഭാഗത്തിന് വീണ്ടും മാറ്റം വരുത്തുകയാണ് ലക്ഷ്യം.

ബസിന്റെ സൗകര്യങ്ങള്‍ കുറച്ച്‌ സീറ്റുകളുടെ എണ്ണം കൂട്ടാനാണ് വര്‍ക്ക്ഷോപ്പില്‍ കയറ്റിയത്. ഇതിന്റെ ഭാഗമായി ബസിന്റെ പിറകിലുള്ള പാന്‍ട്രിക്ക് പുറമെ വാഷ് ഏരിയ പൊളിച്ച്‌ മാറ്റും. ടോയിലറ്റിലെ യൂറോപ്യന്‍ ക്ലോസ്റ്റ് യാത്രക്കാര്‍ വൃത്തിയായി ഉപയോഗിക്കാത്തതിനാല്‍ ഇത് ഒഴിവാക്കി ഇന്ത്യന്‍ ക്ലോസറ്റ് ആക്കും.

ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടെ 25 സീറ്റാണ് ആദ്യം ഉണ്ടായിരുന്നത്. ഇത് 30തില്‍ കൂടുതല്‍ സീറ്റാക്കി മാറ്റാനും ഉദ്ദേശമുണ്ട്. സീറ്റിന്റെ പ്ലാറ്റ്ഫോമും മാറ്റും. കുറഞ്ഞ സീറ്റില്‍ കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് ഓടിച്ചിട്ടും ലാഭകരമല്ലെന്നാണ് കെഎസ്‌ആര്‍ടിയുടെ വിശദീകരണം. പൊളിച്ച്‌ പണിയുന്നതും നേരത്തെ ബസിന്റെ ബോഡി നിര്‍മ്മിച്ച എസ് എം കണ്ണപ്പ എന്ന അതേ കമ്പനി തന്നെയാണ്. ബസിന്റെ ആകെ വിലയായ 1.05 കോടി രൂപയില്‍ 64 ലക്ഷവും ബോഡിയും ഉള്‍ഭാഗവും നിര്‍മ്മിക്കാനാണ് ചെലവഴിച്ചത്.

TAGS : NAVAKERALA BUS | KERALA
SUMMARY : The ‘Navakerala’ bus is being dismantled and rebuilt

Savre Digital

Recent Posts

ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്‌ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത…

1 hour ago

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മാലൂരുവിലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. മാലൂരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കര്‍ണാടക ഹൈക്കോടതി അസാധുവാക്കി. കോണ്‍ഗ്രസ്സിലെ കെ വൈ നഞ്ചേഗൗഡയുടെ വിജയമാണ്…

2 hours ago

കേരളസമാജം മല്ലേശ്വരം സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസമാജം മല്ലേശ്വരത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളിലേയ്ക്കുളള അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സിന്…

2 hours ago

സിദ്ദിഖിന് ആശ്വാസം; വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി. ഈ മാസം 19 മുതല്‍ അടുത്ത…

3 hours ago

ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

കോട്ടയം: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി അദ്വൈതാണ് മരിച്ചത്. ഗുഡ്‌സ്…

3 hours ago

പാലക്കാട് വെടിയുണ്ടകളുമായി നാലുപേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കല്‍പ്പാത്തിയില്‍ വെടിയുണ്ടകളുമായി നാലുപേർ പിടിയില്‍. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ്, മണ്ണാർക്കാട് സ്വദേശികളായ റാസിക്ക്, അനീഷ്…

4 hours ago