ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലുള്ള സുരക്ഷ പരിശോധന ഡിസംബർ അവസാനത്തോടെ നടത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ളതാണ് യെല്ലോ ലൈൻ റൂട്ട്. പരിശോധന നടത്തുന്നതിനായി മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറോട് (സിഎംആർഎസ്) ആവശ്യപ്പെട്ടതായി ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
യെല്ലോ ലൈനിൽ (റീച്ച്-5) സിവിൽ പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായി. ഒക്ടോബറിൽ എല്ലാ പ്രധാന ജോലികളും പൂർത്തിയാക്കും. നിലാവ് ചില സാനിറ്ററി ജോലികൾ മാത്രമേ ശേഷിക്കുന്നുള്ളൂ, ഇതും ഉടൻ പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊൽക്കത്ത കേന്ദ്രീകരിച്ചുള്ള ടൈറ്റഗഡ് റെയിൽവേ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ട്രെയിൻ നിർമിക്കുന്നത്. അടുത്ത വർഷം ഓഗസ്റ്റോടെ 15 കോച്ചുകളുള്ള ട്രെയിനുകൾ ടിആർഎസ്എൽ ബിഎംആർസിഎല്ലിന് കൈമാറും.
ചൈന റെയിൽവേ റോളിങ് സ്റ്റോക്ക് കോർപറേഷ (സിആർആർസി) നിൽ നിന്നാണ് ട്രെയിൻ കാർ ബോഡി ഷെല്ലുകൾ ടിആർഎസ്എൽ വാങ്ങുന്നത്. കഴിഞ്ഞ വർഷം രണ്ട് ട്രെയിൻ കാർ ബോഡി ഷെല്ലുകൾ ടിആർഎസ്എൽ സിആർആർസിയിൽനിന്ന് വാങ്ങിയിരുന്നു. കൊൽക്കത്തയിലെ ഉത്തർപാരയിലുള്ള കേന്ദ്രത്തിലാണ് ട്രെയിൻ നിർമാണം നടക്കുക. ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന യെല്ലോ ലൈനിൻ്റെ പ്രവർത്തനം 2021ൽ ആരംഭിക്കാനായിരുന്നു ബിഎംആർസിഎൽ പദ്ധതിയിട്ടത്. പാതയുടെ പണിപൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭ്യമാകുന്നതിലുള്ള കാലതാമസമാണ് പദ്ധതി ഇഴയാൻ കാരണമായത്.
TAGS: BENGALURU | NAMMA METRO
SUMMARY: CMRS inspection of Bengaluru metro’s Yellow Line to be held in December 2024
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…
ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാർ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്…
കോഴിക്കോട്: പൂവാട്ടുപറമ്പില്‍ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്…
കൊച്ചി: കൊടുംചൂട് തുടരുന്നതിനിടെ കൊച്ചിയില്‍ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീപിടിച്ചു. എറണാകുളം പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിലെ പാർക്കിംഗ് ഏരിയയില്‍…