ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിക്കാനില്ലെന്ന് കെ. സുധാകരൻ എംപി. പാർട്ടിക്ക് വിധേയനാകും. പാർട്ടിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ നിയമസഭയിലേക്ക് മത്സരിക്കുകയുള്ളുവെന്നും സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും പാർട്ടിയിൽ തുടരുമെന്നും കെ.സുധാകരൻ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെ കാറിന്റെ ഗ്ലാസ് പാതി താഴ്ത്തിക്കൊണ്ടാണ് സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടി വിടുമെന്ന കെ സുധാകരന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയെന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍
“പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണ് തീരുമാനം. എല്ലായിടത്തും എനിക്ക് ആളുകൾ ഉണ്ട്. അത് കമ്മിറ്റി ഉണ്ടാക്കാനും നേതാക്കന്മാരെ ഉണ്ടാക്കാനും അല്ല. അത് പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ്”, കെ. സുധാകരൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനെ ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡും കെ. സുധാകരനും തമ്മിൽ രണ്ടുദിവസമായി രൂക്ഷമായ തർക്കം നിലനിന്നിരുന്നു. തനിക്ക് കണ്ണൂർ സീറ്റ് വേണമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും സുധാകരൻ കടുത്ത നിലപാടെടുത്തിരുന്നു. എന്നാല്‍ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചതിനു പിന്നാലെയാണു സുധാകരൻ നിലപാട് മയപ്പെടുത്തിയത് എന്നാണു സൂചന. ഒരാൾക്ക് സീറ്റ് നൽകിയാൽ മറ്റുള്ളവർക്കും കൊടുക്കേണ്ടി വരുമെന്ന് ഖർഗെ സുധാകരനോട് പറഞ്ഞെന്നാണു റിപ്പോർട്ട്. ഇതിനെല്ലാം ഒടുവിലാണ് താൻ പാർട്ടിക്ക് വഴങ്ങുന്നതായുള്ള സുധാകരന്‍റെ പ്രഖ്യാപനം ഉണ്ടായത്.
SUMMARY: The party is the biggest, if it has the party’s approval, I will contest, if not, I will not contest – K Sudhakaran
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…
ബെംഗളൂരു: ബെളഗാവിയില്‍ യുവതി ദുരഭിമാനക്കൊലക്കിരയായ സംഭവത്തിൽ കുടുംബാംഗങ്ങളായ മൂന്ന് പേര് അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീലാവി…
ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…
തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന…
ബെംഗളൂരു: ഹാസൻ ജുട്ടനഹള്ളി ഗ്രാമത്തിലെ ഇഞ്ചിത്തോട്ടത്തിൽ അടിമവേലയ്ക്ക് നിർബന്ധിക്കപ്പെട്ട മലയാളികളുൾപ്പെടെ 18 തൊഴിലാളികളെ കർണാടക പോലീസും ജില്ലാ ഭരണകൂടവും ചേർന്ന്…