പാര്‍ട്ടിയാണ് വലുത്, പാര്‍ട്ടിയുടെ അംഗീകാരമുണ്ടെങ്കില്‍ മത്സരിക്കും, ഇല്ലെങ്കില്‍ മത്സരത്തിനില്ല-കെ സുധാകരന്‍  

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിക്കാനില്ലെന്ന് കെ. സുധാകരൻ എംപി. പാർട്ടിക്ക് വിധേയനാകും. പാർട്ടിയുടെ അംഗീകാരം ലഭിച്ചാൽ മാത്രമേ നിയമസഭയിലേക്ക് മത്സരിക്കുകയുള്ളുവെന്നും സ്വതന്ത്രനായി മത്സരിക്കാനില്ലെന്നും പാർട്ടിയിൽ തുടരുമെന്നും കെ.സുധാകരൻ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളത്തിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെ കാറിന്റെ ഗ്ലാസ് പാതി താഴ്ത്തിക്കൊണ്ടാണ് സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാര്‍ട്ടി വിടുമെന്ന കെ സുധാകരന്റെ ഭീഷണിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം വഴങ്ങിയെന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

“പാർട്ടി എത്രയോ വലുതാണ്. ഞാൻ എത്രയോ ചെറുതാണ്. പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല. പാർട്ടിക്ക് വിധേയനായി നിൽക്കാനാണ് തീരുമാനം. എല്ലായിടത്തും എനിക്ക് ആളുകൾ ഉണ്ട്. അത് കമ്മിറ്റി ഉണ്ടാക്കാനും നേതാക്കന്മാരെ ഉണ്ടാക്കാനും അല്ല. അത് പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ്”, കെ. സുധാകരൻ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനെ ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡും കെ. സുധാകരനും തമ്മിൽ രണ്ടുദിവസമായി രൂക്ഷമായ തർക്കം നിലനിന്നിരുന്നു. തനിക്ക് കണ്ണൂർ സീറ്റ് വേണമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും സുധാകരൻ കടുത്ത നിലപാടെടുത്തിരുന്നു. എന്നാല്‍ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചതിനു പിന്നാലെയാണു സുധാകരൻ നിലപാട് മയപ്പെടുത്തിയത് എന്നാണു സൂചന. ഒരാൾക്ക് സീറ്റ് നൽകിയാൽ മറ്റുള്ളവർക്കും കൊടുക്കേണ്ടി വരുമെന്ന് ഖർഗെ സുധാകരനോട് പറഞ്ഞെന്നാണു റിപ്പോർട്ട്. ഇതിനെല്ലാം ഒടുവിലാണ് താൻ പാർട്ടിക്ക് വഴങ്ങുന്നതായുള്ള സുധാകരന്‍റെ പ്രഖ്യാപനം ഉണ്ടായത്.

SUMMARY: The party is the biggest, if it has the party’s approval, I will contest, if not, I will not contest – K Sudhakaran

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം...

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ; ശംസുദ്ധീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്തിന്റെ ആദരവ്

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ...

Related Articles

Popular Categories