LATEST NEWS

കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ വെച്ച്‌ പാപ്പാന്‍റെ അഭ്യാസം

ആലപ്പുഴ: സ്വന്തം കുഞ്ഞിന്റെ ജീവൻ പണയപ്പെടുത്തി ആനക്കൊമ്പിൽ ഇരുത്തി പാപ്പാന്റെ അപകടകരമായ അഭ്യാസം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാൻ അഭിലാഷാണ് അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. ആനക്കൊമ്പിൽ ഇരിക്കുന്നതിനിടെ കുഞ്ഞ് കൈയില്‍ നിന്നും വഴുതി താഴേക്ക് വീഴുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ രണ്ട് പാപ്പാന്മാരെ ആക്രമിച്ച ചരിത്രമുള്ള ആനയാണ് സ്കന്ദൻ. ആ സംഭവത്തില്‍ ഒരു പാപ്പാൻ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ പാപ്പാൻ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഈ അക്രമാസക്തമായ ചരിത്രമുള്ളതിനാലാണ് മാസങ്ങളായി ആനയെ ഒരിടത്ത് തന്നെ തളച്ചിട്ടിരിക്കുന്നത്.

ഭക്ഷണവും വെള്ളവും ആന തളയ്ക്കപ്പെട്ട സ്ഥലത്ത് എത്തിച്ചു നല്‍കുകയാണ് പതിവ്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ആനയുടെ സ്വഭാവത്തെ തീർത്തും അവഗണിച്ചുകൊണ്ട് പാപ്പാൻ കുഞ്ഞുമായി ആനയ്ക്ക് മുന്നിലെത്തിയത്.

SUMMARY: The priest’s practice of placing a baby on the trunk of a killer elephant

NEWS BUREAU

Recent Posts

മാടക്കത്തറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി,​ തൃശൂരും ഒല്ലൂരിലും വിവിധയിടങ്ങളിൽ വൈദ്യുതി നിലച്ചു

തൃശ്ശൂർ: കെഎസ്ഇബിയുടെ മാടക്കത്തറ സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഇതോടെ തൃശ്ശൂർ നഗരത്തിലും ഒല്ലൂർ, മണ്ണുത്തി മേഖലകളിലും…

2 hours ago

ബെളഗാവിയില്‍ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; രണ്ട് മരണം

ബെംഗളൂരു: ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാംദാർ പഞ്ചസാര ഫാക്ടറിയിലാണ്…

2 hours ago

ബാ​ല​റ്റി​ൽ ഒ​പ്പു​വ​ച്ചി​ല്ല; തിരുവനന്തപുരം കോർപറേഷൻ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വോ​ട്ട് അ​സാ​ധു

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തിരഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ ബി​ജെ​പി കൗ​ൺ​സി​ല​റും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യു​ടെ വോ​ട്ട്…

3 hours ago

വൈറ്റ്ഫീൽഡിൽ ആറുവയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: വൈറ്റ്ഫീൽഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിൽ ആറ് വയസ്സുള്ള പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിൽ നിന്നുള്ള…

3 hours ago

ബെംഗളൂരുവില്‍ വാഹനങ്ങളുടെ ഹൈ ബീം, കളർ ലൈറ്റുകൾക്ക് കർശന നിയന്ത്രണം

ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്. ചുവപ്പ്,…

4 hours ago

ഇ​ടു​ക്കിയില്‍ കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രു​ക്ക്

ഇ​ടു​ക്കി: ഇ​ടു​ക്കി മാങ്കുളത്ത് കാ​ട്ടാ​ന ആക്രമണത്തില്‍ വ​യോ​ധി​ക​ന് ഗു​രു​ത​ര പ​രു​ക്ക്. താ​ളു​ക​ണ്ടം​കു​ടി സ്വ​ദേ​ശി പി.​കെ.​സ​തീ​ശ​നാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​പ്പി​ക്കു​രു…

4 hours ago