ന്യൂഡൽഹി: ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് സമാധാനപരമായി പൂർത്തിയായി. ഒടുവിൽ വന്ന റിപ്പോർട്ട് അനുസരിച്ച് 57.03ശതമാനം പോളിംഗ് രേഖപ്പെടുത്തി. അന്തിമ റിപ്പോർട്ടിൽ മാറ്റം വന്നേക്കാം. ഭീകരർ സജീവമായ രജൗരി, പൂഞ്ച്, റിയാസി ജില്ലകളിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര അനുഭവപ്പെട്ടു. മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള, പി.സി.സി അദ്ധ്യക്ഷൻ താരിഖ് ഹമീദ് കർറ, ബി.ജെ.പി അധ്യക്ഷൻ രവീന്ദർ റെയ്ന തുടങ്ങിയവര്‍ ഉൾപ്പടെ മത്സരിക്കുന്ന 26 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ജമ്മുവിലെ പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രമുള്ള മണ്ഡലത്തിലാണ് ഉയർന്ന പോളിംഗ് (75.29%). റിയാസി 74.70%, പൂഞ്ച്-ഹവേലി (72.71%), ഗുൽബ്ഗഡ് (72.19%), സുരൻകോട്ട് (72.18%), ഖാൻസാഹിബു (67.7%).കങ്കൻ (67.60%), ചാർ-ഇ-ഷെരീഫ് (66%) എന്നിവിടങ്ങളില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി.
രാവിലെ മുതൽ പോളിങ് ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് പ്രത്യക്ഷമായത്. യു.എസ്.എ, മെക്സിക്കോ, ഗയാന, ദക്ഷിണ കൊറിയ, സൊമാലിയ, പനാമ, സിംഗപ്പൂർ, നൈജീരിയ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, നോർവേ, ടാൻസാനിയ, റുവാണ്ട, അൾജീരിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ വോട്ടെടുപ്പ് നിരീക്ഷിക്കാനെത്തി. 18ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 61ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
<BR>
TAGS : JAMMU KASHMIR | ELECTION 2024
SUMMARY : The second phase was also peaceful. 57 percent polling in Jammu and Kashmir
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…