ബെംഗളൂരു : സെൽഫിയെടുക്കുന്നതിനിടെ തടാകത്തോടു ചേർന്നുള്ള പാറയിടുക്കിൽ വീണ ബി.ടെക് വിദ്യാർഥിനിയെ 15 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. തുമകൂരു മന്ദരഗിരി കുന്നിൻ്റെ താഴ്‌വരയിലുള്ള മൈദാല തടാകത്തില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഗുബ്ബി ശിവറാണപുര സ്വദേശിനി ഹംസയെ(19)യാണ് രക്ഷപ്പെടുത്തിയത്. തുമകൂരു എസ്.ഐ.ടി. എൻജിനിയറിങ് കോളേജ് വിദ്യാർഥിനിയാണ് ഹംസ.
സുഹൃത്തുക്കൾക്കൊപ്പം മന്ദരഗിരിയിലെത്തിയതായിരുന്നു ഹംസ. സമീപത്ത് തടാകം കരകവിഞ്ഞൊഴുകുന്നുണ്ടെന്നറിഞ്ഞ് കാണാൻ പോയതായിരുന്നു. അവിടെ വെച്ച് സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി പാറയിടുക്കിൽ വീണു. വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാ സേനയും എത്തി. രക്ഷാപ്രവർത്തനം എളുപ്പമാക്കാൻ കരകവിഞ്ഞൊഴുകുന്ന തടാകത്തിലെ വെള്ളം വഴിതിരിച്ചുവിട്ടു. മഞ്ഞുമ്മേൽ ബോയ്സ് എന്ന സിനിമയിലെ രക്ഷാപ്രവർത്തനത്തെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു സംഭവങ്ങള്‍. നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തിയ ഹംസയെ തുമകൂരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
TAGS : TUMAKURU | ACCIDENT | RESCUE
SUMMARY : The student fell into a cliff while taking a selfie; Rescued after a 15-hour long rescue operation, the incident took place in Tumakuru
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…