Categories: LATEST NEWS

ദ ടെലഗ്രാഫ് എഡിറ്റര്‍ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു

പാട്‌ന: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു. 63 വയസായിരുന്നു. കുറച്ച് കാലമായി അസുഖ ബാധിതനായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാളായി അറിയപ്പെടുന്ന താക്കൂർ ദി ടെലിഗ്രാഫിന് പുറമേ ദി ഇന്ത്യൻ എക്സ്പ്രസ്, തെഹൽക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

1962ല്‍ പാട്‌നയിലായിരുന്നു സംഘര്‍ഷന്‍ താക്കൂറിന്റെ ജനനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജനാര്‍ധന്‍ താക്കൂറിന്റെ മകനാണ്. 1984ല്‍ സണ്‍ഡേ മാഗസിനിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. നിര്‍ഭയമായ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങാണ് സംഘര്‍ഷന്‍ താക്കൂറെന്ന മാധ്യമപ്രവര്‍ത്തകനെ ശ്രദ്ധേയമാക്കിയത്. കാര്‍ഗില്‍ യുദ്ധം, കശ്മീരിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും ബിഹാറിലെ രാഷ്ട്രീയ ഭൂമിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടിങ്ങുകള്‍ എന്നിവ ഏറെ ദേശീയ ശ്രദ്ധനേടി. ഭോപ്പാല്‍ ഗ്യാസ് ദുരന്തം, 1984ലെ കലാപം, ഇന്ദിരാഗാന്ധിയുടെ കൊലപാതകം, ശ്രീലങ്കന്‍ യുദ്ധം, മാല്‍ദ്വീപ് അട്ടിമറി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2001ല്‍ പ്രേം ഭാട്ടിയ പുരസ്‌കാരവും 2003ല്‍ അപ്പന്‍ മേനോന്‍ ഫെല്ലോഷിപ്പും കരസ്ഥമാക്കി.

ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജീവചരിത്രമായ ‘സബാള്‍ട്ടേണ്‍ സാഹേബ്’ രചിച്ചിട്ടുണ്ട്. ലാലു പ്രസാദ് യാദവും നിതീഷ് കുമാറും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിച്ച് കൊണ്ട് ‘ദ ബ്രദേര്‍സ് ബിഹാറി’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധം, പാകിസ്താന്‍, ഉത്തര്‍പ്രദേശിലെ ദുരഭിമാനക്കൊല എന്നിവയെക്കുറിച്ചുള്ള ദീര്‍ഘ ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത അടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് മരണവിവരം സമൂഹമാധ്യമങ്ങളിലുടെ അറിയിച്ചത്. നിരവധിപ്പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയത്. കോൺഗ്രസ് നേതാവ് ജയറാം രമേശ് താക്കൂറിന് ‘എക്സി’ൽ ആദരാഞ്ജലികൾ അർപ്പിച്ചു. ‘താരതമ്യേന ചെറുപ്പത്തിൽ അന്തരിച്ച, ദി ടെലിഗ്രാഫിന്റെ എഡിറ്ററായ സംഘർഷൻ താക്കൂർ ഒരു മികച്ച എഴുത്തുകാരനായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ വിശകലന വിദഗ്ദ്ധനായിരുന്നു അദ്ദേഹം. ബിഹാറിനെയും ജമ്മു കശ്മീറിനെയും കുറിച്ചുള്ള നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റെ ഖ്യാതിക്കാധാരമായി. ഒരു പത്രപ്രവർത്തകനെന്ന നിലയിൽ നിരവധി വർഷങ്ങളിൽ സ്ഥിരതയോടെ വിവരങ്ങൾ നൽകി. പഠിപ്പിക്കുകയും ചെയ്തു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിൽ പെട്ടയാളായിരുന്നു അദ്ദേഹം. ലിബറൽ, ജനാധിപത്യ, മതേതര, ബഹുസ്വര ഇന്ത്യക്ക് അതിന്റെ ഏറ്റവും ശക്തരായ സംരക്ഷകരിൽ ഒരാളെ നഷ്ടപ്പെട്ടു’ എന്നും രമേശ് അനുസ്മരിച്ചു.
SUMMARY: The Telegraph editor Sangharshan Thakur passes away
NEWS DESK

Recent Posts

ജെറുസലേമിലെ വെടിവെയ്പ്പിൽ 6 മരണം; പരുക്കേറ്റ ആറുപേരുടെ നില ഗുരുതരം

ടെൽ അവീവ്: ഇസ്രയേലിലെ ജറൂസലേമിലുണ്ടായ വെടിവെപ്പിൽ ആറ് ഇസ്രയേലികൾ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ഇതിൽ ആറുപേരുടെ നില ഗുരുതരമാണ്.…

38 minutes ago

ആഗോള അയ്യപ്പ സംഗമം: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി. മറ്റന്നാൾ…

2 hours ago

പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിനെ ചോദ്യം ചെയ്തു; അമേരിക്കയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്നു

കലിഫോര്‍ണിയ: അമേരിക്കയില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ യുവാവിനെ വെടിവെച്ച് കൊന്നു ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്നുള്ള…

2 hours ago

വീട്ടില്‍ പ്രസവം; ഇടുക്കിയില്‍ നവജാത ശിശു മരിച്ചു, അസ്വാഭാവിക മരണത്തിന് കേസ്

തൊടുപുഴ: ഇടുക്കി വാഴത്തോപ്പ് പെരുങ്കാലയിൽ വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോൺസൺ- വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവത്തെ…

2 hours ago

‘മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഭാര്യക്ക് പുറമെ ‘വൈഫ് ഇന്‍ ചാര്‍ജു’മാരുണ്ട്’; വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ നദ്‌വി

കോഴിക്കോട്: ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും എതിരെ വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി. പലർക്കും വൈഫ് ഇൻചാർജുമാർ…

4 hours ago

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ അഞ്ചുപേർ വീതവും ഹയർ സെക്കൻഡറിയിൽ നാലുപേരും വിഎച്ച്എസ്ഇയിൽ…

5 hours ago