കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അത്യന്തം ക്രൂരമായ ആക്രമണമാണ് ഇര നേരിടേണ്ടി വന്നതെന്നാണ് റിപ്പോർട്ടിലുള്ളത്. തല, മുഖം, കഴുത്ത്, കൈകൾ, ജനനേന്ദ്രിയം എന്നിവിടങ്ങളിൽ പതിനഞ്ചോളം മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. മുറിവുകൾ എല്ലാം മരണത്തിന് മുമ്പ് ഉണ്ടായതാണ്. സ്വകാര്യ ഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. രക്തത്തിന്റെയും മറ്റു ശരീര സ്രവങ്ങളുടെയും സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി അയച്ചിട്ടുണ്ട്.
ഈ മാസം ഒൻപതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ.ജി. കർ മെഡിക്കൽ കോളേജിലെ 28 വയസ്സുള്ള റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പി.ജി വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പിടിയിലായി. ആര്‍.ജി. കര്‍ ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗം മേധാവി ഡോ. അരുണവ ദത്ത ചൗധരി, ഡോ. സഞ്ജയ് വസിഷ്ഠ് എന്നിവരെയും സി.ബി.ഐ. സംഘം ചോദ്യംചെയ്തിരുന്നു. പിടിയിലായ പ്രതി സഞ്ജയ റോയിയെ മനഃശാസ്ത്ര പരിശോധനകൾക്ക് സി.ബി.ഐ വിധേയനാക്കിയിട്ടുമുണ്ട്.
ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് ജനരോഷം വർധിച്ചതിനെ തുടർന്ന് കൊൽക്കത്ത ഹൈകോടതി സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വ്യാപക പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും സംഭവം കാരണമായി. സുപ്രീംകോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കും.
അതേസമയം ക്രൂരമായ കൊലപാതകം നടന്നതിന് പിന്നാലെ ആശുപത്രികളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വനിതാ ഡോക്ടര്‍മാരുടെ സമയം 12 മണിക്കൂറായി നിജപ്പെടുത്തുന്നതാണ് നടപടി. കൂടാതെ സ്ത്രീകള്‍ക്ക് ശുചിമുറിയുള്ള പ്രതേൃക വിശ്രമമുറിയും ഒരുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
<BR>
TAGS : RAPE | KOLKATA DOCTOR MURDER
SUMMARY : The woman doctor was reportedly brutally tortured before she was killed
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…