മലപ്പുറം: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വനത്തിൽ കുടുങ്ങി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെ സഹായത്താൽ കാറിൽ സഞ്ചരിച്ച വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപകരായ ഫൗസി (കോഴിക്കോട്), ഷുഹൈബ് (പാലക്കാട്), മുസ്ഫർ (തൃശ്ശൂർ) , ഷമീം (മലപ്പുറം), അസിം (തിരുവനന്തപുരം) എന്നിവരാണ് വനത്തിൽ കുടുങ്ങിയത്.
കരിമ്പുഴ വന്യജീവി സങ്കേതത്തോട് ചേർന്ന് കിടക്കുന്ന കാഞ്ഞിരപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കാനന പാതയിലൂടെ സഞ്ചരിക്കവെയാണ് അധ്യാപർക്ക് വഴി തെറ്റിയത്. സഹപ്രവർത്തകന്റെ കല്യാണ വീട് സന്ദർശിച്ച് തിരിച്ചുവരുന്നതിനിടെ വഴിതെറ്റി വനത്തിനുള്ളിൽ അകപ്പെടുകയായിരുന്നു ഇവർ.
ശക്തമായ മഴയിൽ സംഘം സഞ്ചരിച്ച കാർ ചെളിയിൽ പൂണ്ടുപോകുകയും കാറിനകത്ത് വെള്ളം കയറി ഓഫാകുകയും ചെയ്തു. ഇതോടെയാണ് സംഘം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങികിടന്നത്. വനത്തിൽ അകപ്പെട്ടെന്ന് മനസിലായതോടെ സംഘം നിലമ്പൂർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും വാട്സ്ആപ്പ് വഴി ലോക്കേഷൻ കൈമാറുകയും ചെയ്യുകയായിരുന്നു
തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി വാഹനം കെട്ടിവലിച്ച് സംഘത്തെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കാര്‍ പുറത്തെത്തിച്ചത്.
<br>
TAGS : MALAPPURAM | RESCUE | GOOGLE MAP
SUMMARY : The youth who traveled by looking at Google Maps got stuck in the forest for hours; Agni Raksha Sena as rescuers
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…