LATEST NEWS

തിയറ്ററുകൾ കാലി, പ്രേക്ഷകരില്ല; ‘കേരള സ്റ്റോറി 2’നോട് മുഖം തിരിച്ച് കേരളം

വലിയ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ തിയറ്ററുകളിലെത്തിയ ‘കേരള സ്റ്റോറി 2’ന് കേരളത്തിൽ തണുപ്പൻ പ്രതികരണം. ഹൈക്കോടതി സിംഗിൾ ബെഞ്ച് പ്രദർശനാനുമതി നൽകിയ ചിത്രത്തിന് ആദ്യദിനം തീരെ കുറഞ്ഞ ബുക്കിംഗ് മാത്രമാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് റീഗൽ തിയറ്ററിൽ രണ്ട് പേർ മാത്രം ബുക്ക് ചെയ്ത സിനിമയുടെ പ്രദർശനം കാൻസൽ ചെയ്തു. രാത്രി പത്ത് മണിക്ക് പ്രദർശിപ്പിക്കുന്ന സിനിമക്ക് മതിയായ ആളുകൾ എത്താത്തതിനെ തുടർന്നാണ് ഷോ കാൻസൽ ചെയ്തതെന്ന് അധികൃതർ അറിയിച്ചു. സിനിമ കാണാൻ ആളുകൾ എത്താത്തതിനെത്തുടർന്ന് പല പ്രമുഖ തിയറ്ററുകളിലും ഷോകൾ റദ്ദാക്കി.

ഇന്നലെ രാത്രിയോടെയാണ് സിനിമയുടെ ആഗോള റിലീസ് നടന്നത്. 50 തിലധികം സ്‌ക്രീനുകളിലേക്കാണ് ചിത്രം എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി തന്നെ 90 ശതമാനം തിയറ്ററുകളിലും ആളുകൾ ഇല്ലായിരുന്നു. അതേസമയം, മൾട്ടിപ്ലക്സുകളിലെ തിയറ്ററുകളിൽ കുറഞ്ഞ ആളുകൾ മാത്രമേ ഉള്ളുവെങ്കിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

കേരളത്തെ മോശമായി ചിത്രീകരിച്ച സിനിമ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു​. തുടർന്ന് സിനിമയുടെ പ്രദർശനം തടയണ​മെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി, എറണാകുളം സ്വദേശി ഫ്രെഡി ഫ്രാന്‍സിസ് എന്നിവരാണ് കേരള സ്റ്റോറി 2 സിനിമ റദ്ദാക്കുക, ടീസറും ട്രെയിലറും നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹര്‍ജി നല്‍കിയത്. പിന്നാലെ 15 ദിവസത്തേക്ക് സിനിമ പ്രദർശിപ്പിക്കരുതെന്ന് സിംഗ്ൾ ബെഞ്ച് ഉത്തരവിടുകയായിരുന്നു. സിനിമ സാമുദായിക ഐക്യത്തെ ബാധിക്കാനും ഒരു വിഭാഗത്തെ അവഹേളിക്കാൻ സാധ്യതയുണ്ടെന്നും ഉന്നത അധികാരികളുടെ സൂക്ഷ്മപരിശോധനയില്ലാതെ റിലീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിംഗ്ള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിനിമക്ക് പ്രദർശനാനുമതി നൽകുകയായിരുന്നു.
SUMMARY: Theaters empty, no audience; Kerala turned its back on ‘Kerala Story 2’

NEWS DESK

Recent Posts

തീരാനോവായി ആ 26 ജീവനുകൾ; പഹൽഗാമിലെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…

46 minutes ago

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം; രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി

തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…

1 hour ago

കോഴിക്കോട് തൊട്ടിൽപ്പാലത്ത് യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…

2 hours ago

തമിഴ്നാടും ബംഗാളും നാളെ പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…

3 hours ago

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

കോയമ്പത്തൂർ: തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു…

3 hours ago

മാണ്ഡ്യയിൽ സ്വകാര്യ ബസ് അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു

ബെംഗളൂരു: സ്വകാര്യ ബസ്, കാറിനുപിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബസ്‌യാത്രികനായിരുന്ന കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കാക്കൂരിലെ ഈയ്യംകോട്ടുമ്മൽ…

3 hours ago