LATEST NEWS

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും റെക്കോര്‍ഡിലേക്ക്; ഏക്കത്തുകയില്‍ വീണ്ടും ചരിത്രം

തൃശൂർ: കേരളത്തിലെ നാട്ടാനകളിലെ സൂപ്പർ സ്റ്റാറായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും റെക്കോർഡ് തുകയ്ക്ക് ഏക്കത്തിനെടുത്തു. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം പൂരാഘോഷക്കമ്മിറ്റി പകല്‍ പൂര എഴുന്നള്ളത്തിന് മാത്രമായി ആനയെ ഏക്കത്തിനെടുത്തത് 13.50 ലക്ഷം രൂപയ്ക്കാണ്.

കഴിഞ്ഞ വർഷം ചാലിശ്ശേരി പൂരത്തിന് 13,33,333 രൂപയ്ക്ക് രാമചന്ദ്രനെ ഏക്കത്തിനടുത്ത് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ കൊങ്ങണൂർ ദേശം മറികടന്നിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് അക്കിക്കാവ് പൂരം നടക്കുന്നത്. ചീരംകുളം ചെമ്മണൂർ ഗ്രാമം പൂരാഘോഷ കമ്മിറ്റിയാണ് കൊങ്ങണൂർ ദേശത്തിനൊപ്പം ആനയെ ലേലത്തില്‍ എടുക്കാൻ മത്സരിച്ചത്.

തെച്ചിക്കോട്ടുകാവ് ക്ഷേത്ര ഓഫീസിലാണ് ലേലം നടന്നത്. പകല്‍ പൂരത്തിന് ഉച്ചതിരിഞ്ഞ് നിശ്ചിത സമയത്തിന് മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാറുള്ളത്. രാത്രി പൂരത്തിന് മറ്റൊരു ആനയെയാണ് പകരമായി എഴുന്നള്ളിക്കുക.

കേരളത്തിലങ്ങോളമിങ്ങോളും ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന രാമചന്ദ്രനെ ആനപ്രേമികള്‍ ‘രാമരാജൻ’ എന്നാണ് വിളിക്കുന്നത്. കേരളത്തില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളതില്‍ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.

SUMMARY: Thechikottukavu Ramachandran sets a record again; history is made again in one-hundredth

NEWS BUREAU

Recent Posts

മമ്മൂട്ടിയുടെ ഇടപെടല്‍; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ

കൊച്ചി: നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയില്‍ അഞ്ചു വയസുകാരി നിയയ്ക്ക് ആശ്വസം. മൂത്രനാളിയില്‍ ഉണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച…

13 minutes ago

സ്വർണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുത്തനെ കുറഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ 94,000 ത്തിന് താഴേക്ക് എത്തിയിരിക്കുകയാണ്…

40 minutes ago

രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടര്‍ കോണ്‍ക്രീറ്റില്‍ കുടുങ്ങി

പത്തനംതിട്ട: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ്…

2 hours ago

വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ ആക്രമിച്ചു

മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരുക്കേറ്റു. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാൻൻ്റെ മകൻ മിസ്ഹാബ്…

3 hours ago

ഫ്രഷ് കട്ട് സംഘർഷം: 361 പേർക്കെതിരെ കേസ്, ഡിവൈഎഫ്ഐ നേതാവ് ഒന്നാം പ്രതി

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്‌ഐ…

5 hours ago

ടെറിട്ടോറിയല്‍ ആര്‍മി വിളിക്കുന്നു, സോള്‍ജിയര്‍ ആവാം; 1426 ഒഴിവുകള്‍

തിരുവനന്തപുരം: ടെറിട്ടോറിയല്‍ ആര്‍മിയില്‍ സോള്‍ജിയറാവാന്‍ അവസരം. മദ്രാസ് ഉള്‍പ്പെടെയുള്ള 13 ഇന്‍ഫെന്‍ട്രി ബറ്റാലിയനുകളിലായി 1426 ഒഴിവുണ്ട്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെട്ട…

5 hours ago