Categories: NATIONALTOP NEWS

രാജ്യത്ത് നടക്കുന്നത് ഭരണഘടനയും മനുസ്മൃതിയും തമ്മിലുള്ള യുദ്ധം; ലോക്സഭയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പാർലമെൻ്റിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. വലതുകൈയിൽ ഭരണഘടനയുടെ ചെറുപതിപ്പും ഇടതുകൈയിൽ മനുസ്മൃതിയും ഏന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. നമ്മുടെ ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആർ.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോ എന്നും രാഹുൽ ചോദിച്ചു. മനുസ്മൃതിയാണ് ഔദ്യോഗിക രേഖയെന്നായിരുന്നു സവര്‍ക്കറുടെ വാദം. മനുസ്മൃതി ഉപയോഗിച്ച് ഭരണഘടനയെ മറികടക്കണമെന്ന് സവർക്കർ വിശ്വസിച്ചിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി ലോക്സഭയിൽ നടക്കുന്ന ഭരണഘടന ചർച്ചയിൽ സംസാരിക്കവെയാണ് രാഹുലിൻ്റെ പരാമർശം.

വി.ഡി സവർക്കർ, നമ്മുടെ ഭരണഘടനയിൽ ഇന്ത്യയിൽ ഒന്നുമില്ലെന്ന് അദ്ദേഹം തൻ്റെ രചനകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഭരണഘടന സംരക്ഷിക്കുമെന്ന് നിങ്ങൾ (ബിജെപി) പറയുമ്പോൾ നിങ്ങൾ സവർക്കറെ പരിഹസിക്കുന്നു, നിങ്ങൾ സവർക്കറെ അധിക്ഷേപിക്കുന്നു, സവർക്കറെ അപകീർത്തിപ്പെടുത്തുകയാണ്- രാഹുൽ പറഞ്ഞു. രാഹുലിൻ്റെ പ്രസംഗം തടസ്സപ്പെടുത്താൻ ഭരണകക്ഷി അംഗങ്ങൾ പല തവണ ശ്രമിച്ചു. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി.

ബിജെപിയെ മഹാഭാരതത്തിലെ ദ്രോണാചാര്യയുമായി രാഹുല്‍ താരതമ്യപ്പെടുത്തി, “സർക്കാർ ജോലികളിൽ ലാറ്ററൽ എൻട്രി കൊണ്ടുവരുന്നതിലൂടെ, നിങ്ങൾ യുവാക്കളുടെയും പിന്നോക്ക വിഭാഗക്കാരുടെയും പാവപ്പെട്ടവരുടെയും പെരുവിരൽ മുറിക്കുകയാണ്” ഏകലവ്യയുടെ തള്ളവിരൽ മുറിച്ചതുപോലെ, ഇന്നത്തെ യുവാക്കളുടെ അഭിലാഷങ്ങളെ പാർട്ടി ഇല്ലാതാക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

സവര്‍ക്കറിനെ അപകീര്‍ത്തികരമായി പരാമര്‍ശിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതി ഇന്ന് സമന്‍സ് അയച്ചിരുന്നു. 2022 നവംബര്‍ 17ന് ഭാരത് ജോഡോ യാത്രക്കിടെ അകോലയില്‍ സവര്‍ക്കറെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് കേസെടുത്തിരുന്നത്. കൊളോണിയല്‍ ഗവണ്‍മെന്റില്‍ നിന്ന് പെന്‍ഷന്‍ വാങ്ങിയ ഒരു ബ്രിട്ടീഷ് സേവകന്‍ എന്നാണ് സവര്‍ക്കറെ കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്.
<BR>
TAGS : RAHUL GANDHI
SUMMARY : There is a war going on in the country between the Constitution and Manusmriti; Rahul Gandhi attacked BJP in Lok Sabha

Savre Digital

Recent Posts

മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം

മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…

47 seconds ago

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ  മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട്…

20 minutes ago

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്‍റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ്…

49 minutes ago

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന്  യെല്ലോ…

1 hour ago

വോട്ടര്‍ പട്ടിക ക്രമക്കേട്; ആരോപണങ്ങള്‍ക്കിടെ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും, പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും

തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തും. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ കേന്ദ്രമന്ത്രി തൃശൂരിലേക്ക് തിരിച്ചു.…

1 hour ago

തുമകൂരുവില്‍ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപ്പെടുത്തിയത് ഭാര്യാമാതാവിനെ, ദന്തഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: തുമകൂരു ജില്ലയിലെ കൊറഡഗരെയിൽ മനുഷ്യ ശരീരം വെട്ടിനുറുക്കി പ്ലാസ്ടിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ആളെ…

1 hour ago