LATEST NEWS

ബെംഗളൂരുവില്‍ കവര്‍ച്ചാ സംഘം സ്ത്രീയുടെ വിരലുകള്‍ വെട്ടിമാറ്റി; രണ്ട് പേര്‍ പിടിയില്‍

ബെംഗളൂരു: കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കള്‍ നഗരമധ്യത്തിൽ വെച്ച് സ്ത്രീയുടെ വിരളുകള്‍ വെട്ടിമാറ്റി. കേസില്‍ രണ്ട് പേര്‍ പിടിയിലായി. പ്രവീണ്‍, യോഗാനന്ദ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആഴ്ചകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതികള്‍ പൊലീസ് പിടിയിലായത്.

ഉഷ, വരലക്ഷ്മി എന്നീ രണ്ട് സ്ത്രികളെയാണ് മോഷ്ടാക്കള്‍ ആക്രമിച്ചത്. ബൈക്കില്‍ എത്തിയ സംഘം ഈ സ്ത്രീകളെ ഭീഷണിപ്പെടുത്തി സ്വര്‍ണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഉഷ തന്റെ സ്വര്‍ണമാല ഊരി നല്‍കി. എന്നാല്‍, വരലക്ഷ്മി സ്വര്‍ണം നല്‍കാന്‍ തയ്യാറായില്ല.

ഇതേ തുടര്‍ന്ന്, വരലക്ഷ്മിയെ വടിവാള്‍ കൊണ്ട് ആക്രമിച്ച യോഗാനന്ദ, ഇവരുടെ രണ്ട് വിരലുകള്‍ വെട്ടിമാറ്റികയായിരുന്നു. ശേഷം 7 പവന്റെ സ്വര്‍ണവും കവര്‍ന്ന് രക്ഷപ്പെട്ടു.
SUMMARY: Thieves cut off woman’s fingers in attempted robbery

WEB DESK

Recent Posts

ഗര്‍ഭിണിയെ കുത്തിക്കൊന്ന് കാമുകന്‍, കാമുകനെ കുത്തിക്കൊന്ന് ഭര്‍ത്താവ്

ന്യൂഡല്‍ഹി: ത്രികോണ പ്രണയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ യുവതിയെ കുത്തി കൊലപ്പെടുത്തി കാമുകന്‍. പിന്നാലെ യുവതിയുടെ ഭര്‍ത്താവെത്തി കാമുകനെ ഇതേ…

19 minutes ago

മലപ്പുറത്ത് യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്. ചാരങ്കാവ് സ്വദേശി മൊയ്തീൻ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.…

27 minutes ago

സിപിഐയില്‍ കൂട്ടരാജി; കൊല്ലം കടയ്ക്കലില്‍ 700ലധികം അംഗങ്ങള്‍ രാജിവെച്ചു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ സിപിഐയില്‍ കൂട്ടരാജി. വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന 112 പേര്‍ പാര്‍ട്ടി വിട്ടു. മന്ത്രി ജെ. ചിഞ്ചുറാണിയുടെ…

33 minutes ago

കരിപ്പൂരില്‍ ഒരു കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഒരു കിലോ എംഡിഎംഎയുമായി യാത്രക്കാരന്‍ പിടിയിലായി. ഒമാനില്‍ നിന്നെത്തിയ തൃശ്ശൂര്‍ കൊരട്ടി സ്വദേശി…

1 hour ago

കേരളത്തില്‍ മിന്നല്‍ പ്രളയത്തിനും സാധ്യത; കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ്. പല സ്ഥലങ്ങളിലും മിന്നല്‍ പ്രളയമുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.…

2 hours ago

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; മലിനീകരണത്തോത് 400 കടന്നു

ഡൽഹി: ദീപാവലി ആഘോഷങ്ങള്‍ പുരോഗമിക്കവേ ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി. വായുഗുണനിലവാര…

2 hours ago