ബെംഗളൂരു: സവിശേഷമായ ഒരു തരം പ്രവചനാത്മകതയായിരുന്നു വയലാര്‍ രാമവര്‍മ്മയുടെ കവിതകളുടെ മുഖമുദ്രയെന്ന് കവിയും പത്രപ്രവര്‍ത്തകനുമായ ബി.എസ്. ഉണ്ണികൃഷ്ണന്‍. പല തലമുറകളിലൂടെ കാലത്തെ അതിശയിച്ച പ്രതിഭാസമാണ് വയലാറിന്റെ കാവ്യലോകം. കാല്പനികതയും തത്വചിന്തയും ശാസ്ത്രചിന്തയും പ്രണയവും ഭക്തിയും വിപ്ലവവുമെല്ലാം ഉള്‍ച്ചേര്‍ന്ന സാര്‍വലൗകികതയാണ് അദ്ദേഹത്തിന്റെ രചനകളെ അനശ്വരമാക്കി നിലനിര്‍ത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച വയലാര്‍ അനുസ്മരണ സെമിനാറില്‍ വയലാര്‍- കാലത്തില്‍ പതിഞ്ഞ കയ്യൊപ്പ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭജനകാലത്ത് ഇന്ത്യയുടെ രാഷ്ട്രശരീരത്തില്‍ ആഴത്തിലേറ്റ മുറിവുകള്‍ വയലാറിനെ വേദനിപ്പിച്ചിരുന്നു. ഇക്കാലഘട്ടത്തില്‍ തന്നെ ഇവിടെ വിതയ്ക്കപ്പെട്ട വംശീയതയുടെ വിഷവിത്തുകളെയും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇതിനെയെല്ലാം സംബന്ധിക്കുന്ന കൃത്യമായ മുന്നറിയിപ്പുകള്‍ അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും പ്രകടമാണ്. ഇന്നലെയുടെയും ഇന്നിന്റെയും മാത്രമല്ല, നാളെയുടെയും കവിയാണ് വയലാര്‍ എന്നും ബി. എസ്. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
പി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ആര്‍ വി പിള്ള ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ആര്‍. വി. ആചാരി, കെ. ആര്‍. കിഷോര്‍, സുദേവന്‍ പുത്തന്‍ചിറ, ശാന്തകുമാര്‍ എലപ്പുള്ളി, ഉമേഷ് ശര്‍മ എന്നിവര്‍ സംസാരിച്ചു. കൃഷ്ണമ്മ ടീച്ചര്‍, തങ്കമ്മ സുകുമാരന്‍, പൊന്നമ്മദാസ്, കല്പന പ്രദീപ്, കെ .പി. ഗോപാലകൃഷ്ണന്‍, ഇ. ആര്‍. പ്രഹ്ലാദന്‍. മോഹന്‍ദാസ് എന്നിവര്‍ വയലാറിന്റെ കവിതകളും, ഗാനങ്ങളും ആലപിച്ചു. പ്രദീപ്. പി. പി. നന്ദി പറഞ്ഞു.
<Br>
TAGS : ART AND CULTURE
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് വിയറ്റ്നാമിലെ ഹോ ചി മിൻ നഗരത്തിലേക്കു നേരിട്ടുള്ള വിമാന സർവീസുമായി വിയറ്റ് ജെറ്റ് എയർ. വിയറ്റ്നാമിലേക്കുള്ള…
കണ്ണൂര്‍: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നായിരുന്നു ഇയാള്‍…
ബെംഗളൂരു: നഗരത്തിലെ പ്രമുഖ സന്ദര്‍ശനകേന്ദ്രമായ കബ്ബൺ പാർക്കിലെത്തുന്ന സഞ്ചാരികൾക്കായി ഗൈഡ് സേവനം ഏര്‍പ്പെടുത്തി. എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും രാവിലെ 7.30…
ബെംഗളൂരു: നഗരത്തിൽ 250 മീറ്റർ ഉയരത്തിൽ സ്കൈ ഡെക്ക് നിർമിക്കുന്ന പദ്ധതി ബെംഗളൂരു വികസന അതോറിറ്റിക്കു (ബിഡിഎ) കൈമാറി. 500…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്…
ബെംഗളൂരു: അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളിയ സംഭവത്തിൽ മകന്‍ അറസ്റ്റിൽ. കുടക് കുശാൽ നഗർ റൂറൽ പോലീസ് പരിധിയിലെ…