ബെംഗളൂരു: സ്വയം നവീകരണത്തിലൂടെ മാത്രമെ സംസ്‌കാരിക നവോത്ഥാനം ഏതൊരു സമൂഹത്തിലും സാധ്യമാകൂ എന്നും ജാതിവ്യവസ്ഥ കൊടി കുത്തി വാണിരുന്ന 20 -ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് പറഞ്ഞതിനൊപ്പം എനിക്കു ജാതിയും മതവുമില്ല എന്ന പ്രഖ്യാപനം കൂടി നടത്തിയ പുരോഗാമിയായിരുന്ന നാരായണഗുരു എന്നും ടി.എം ശ്രീധരന്‍ പറഞ്ഞു. തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ നടത്തിയ പ്രതിമാസ സെമിനാറില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരു ദര്‍ശനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടിത മതമേധാവിത്വം രാഷ്ട്രീയ സ്വാധീനശക്തിയായി വളരുന്ന പുതിയ കാലത്ത് മതമേതുമില്ലാതെ തന്നെ മനുഷ്യന്‍ നന്നാവാനാണ് ശ്രമിക്കേണ്ടത് എന്ന് ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് തങ്കച്ചന്‍ പന്തളം അഭിപ്രായപ്പെട്ടു. പി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആര്‍. വി ആചാരി, കെ.ആര്‍ കിഷോര്‍, ഗീത, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരന്‍, ആര്‍.വി പിള്ള, ശ്രീകണ്ഠന്‍ നായര്‍, കല്പന പ്രദീപ് എന്നിവര്‍ സംസാരിച്ചു ഇ.ആര്‍ പ്രഹ്‌ളാദന്‍ നന്ദി പറഞ്ഞു.
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…