ബെംഗളൂരു: ഉണര്ത്തു പാട്ടുകള് കൊണ്ട് മലയാള സിനിമാ ഗാന ശാഖയെ സമ്പന്നമാക്കിയ ഗായക പ്രതിഭയായിരുന്നു പി ജയചന്ദ്രന് എന്ന് ഗായകന് എം.ബി മോഹന് ദാസ്. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന് സംഘടിപ്പിച്ച പി ജയചന്ദ്രന് അനുസ്മരണ പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയവും, പ്രകൃതിയും, രതിയും, മൃതിയുമെല്ലാം സ്വര രാഗ ഗീതികളുടെ സംഫണികളാക്കി മാറ്റിയ മലയാളത്തിന്റെ മാസ്മര ഗായകനായിരുന്നു ജയചന്ദ്രന് എന്ന് യോഗം വിലയിരുത്തി. മുന്പ്രസിഡന്റ് ആര്.വി പിള്ളയുടെ അദ്ധ്യക്ഷതയില് ചേര്ന്ന അനുസ്മരണ യോഗത്തില് ഭാവഗായകന്റെ അനശ്വരഗാനങ്ങള് കൊരുത്തൊരുക്കിയ ‘ഭാവസാന്ദ്രം’ എന്ന ഗാനമാലികയും അരങ്ങേറി.
പിന്നണി ഗായകന് ടി.കെ സുജിത് ഉദ്ഘാടനം നിര്വ്വഹിച്ചു. പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരന്, കൃഷ്ണമ്മ , കല്പന പ്രദീപ്, ഹരിണി സുജിത്, തങ്കച്ചന് പന്തളം, ഉമേഷ് ശര്മ, പ്രഹ്ളാദന്, നീരജ് ‘എം.ആര് , ഗംഗമ്മ , തുടങ്ങിയവര് യോഗത്തില് പങ്കെടുക്കുകയും ജയചന്ദ്രന്റെ ഗാനങ്ങള് ആലപിക്കുകയും ചെയ്തു പ്രദീപ്. പി. പി. നന്ദി പറഞ്ഞു.
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION
ഡൽഹി: ഡല്ഹിയിലെ മെട്രോ സ്റ്റാഫ് ക്വാട്ടേഴ്സില് ഉണ്ടായ തീപിടിത്തത്തില് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ആദർശ് നഗറിലെ ഡല്ഹി മെട്രോ…
ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തില് ടിവികെ അധ്യക്ഷൻ വിജയ്യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡല്ഹിയിലെ ഓഫീസില് ഹാജരാകണമെന്നാണ്…
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…
കൊച്ചി: നർത്തകൻ ആർ.എല്.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് കലാമണ്ഡലം…
ന്യൂഡല്ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില് വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…