ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് “സത്യാനന്ത രകാല”മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും, സത്യവും അസത്യവുംവേർതിരിക്കാനാവാത്തവിധം അന്ധകാരം വ്യാപിക്കുകയാണെന്നും ഈ വ്യാജ നിർമ്മിതികളെ അതിജീവിക്കാൻ ഓരോരുത്തരും തയ്യാറാവണമെന്നാണ് കാലം ആവശ്യപ്പെടുന്നതെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെആർ കിഷോർ അഭിപ്രായപ്പെട്ടു.
ശാസ്ത്രത്തേയും,ചരിത്രത്തെയും അകറ്റി, സത്യവി രുദ്ധതയും നുണകളും പ്രചരിപ്പിച്ചു പൊതുബോധ നിർമ്മിതി നടത്തി അധി കാരം കൈവരിക്കുന്ന പ്രവണത തൊണ്ണൂറുക ളിൽ ആരംഭിച്ചെങ്കിലും ഇരുപ ത്തൊന്നാം നൂറ്റാ ണ്ടിൽ ലോകം മുഴുവൻ ഇതു വ്യാപിക്കുകയാണെ ന്നും, ഈകെടുതിയിൽ നിന്നു മുക്തമാവാൻ കഴിയുന്നില്ലെങ്കിൽ വരും തലമുറയുടെ ഭാവി ശോഭന മായിരിക്കില്ലെന്നും തിപ്പസാന്ദ്ര ഫ്രൻസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിമാസ സെമിനാറിൽ”സത്യാനന്തര കാലം കെടുതികളും അതി ജീവനവും” എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
സത്യാനന്തരകാലത്തിന്റെ ഇന്ത്യൻ രാഷ്ട്രീയം നുണകളുടെയും, തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണെന്നും, നോട്ട് നിരോധനത്തിന്റെ പരാജയം മറച്ചുവെയ്ക്കൽ, പൗരത്വ ബില്ലിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ നുണ പ്രചരണങ്ങൾ കൊണ്ട് മറികടക്കൽ, കോവിഡ് കണക്കുകളുടെ മറച്ചുവെയ്ക്കൽ ഒക്കെ ഭരണകൂടത്തിന്റെ ഇത്തരം പ്രവണതയ്ക്കു ഉദാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സത്യാനന്തരകാലത്തെ അതിജീവനത്തിന് ഓരോരുത്തരും, കൂട്ടമായും ശാസ്ത്രത്തെയും, ഫാക്ട് ചെക്കിങ്, നിർമിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യകളെയും ആശ്രയിക്കണമെന്നും ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് ടി. വി. പ്രതിഷ് അഭിപ്രായപ്പെട്ടു.
പി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ശാന്തകുമാർ എലപ്പുള്ളി, സി. ജേക്കബ്, ആർ വി പിള്ള, എം. ബി. മോഹൻദാസ്, പ്രഭാകരൻ പിള്ള, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, കല്പന പ്രദീപ്, എന്നിവർ സംസാരിച്ചു.
പ്രദീപ്. പി. പി നന്ദി പറഞ്ഞു.
SUMMARY: Thippasandra Friends Association Monthly Seminar
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…