നാഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍ നേടികൊടുത്ത് കപില്‍ പർമർ. പുരുഷന്മാരുടെ ജെ1 വിഭാഗം 70 കിലോഗ്രാം ജൂഡോയിലാണ് താരം വെങ്കല മെഡല്‍ സ്വന്തമാക്കിയത്. ഇന്തോനേഷ്യയുടെ റഫ്ലി അഹ്നഫ് ഷിദ്ഖിയെ ഇപ്പോണിലൂടെ പരാജയപ്പെടുത്തിയാണ് കപില്‍ മെഡല്‍ ഉറപ്പിച്ചത്. പാരിസ് പാരാലിമ്പിക്സില്‍ കപില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്.
സെമിഫൈനലില്‍ പ്രവേശിക്കുന്നതിന് മുമ്പ് മംഗോളിയയുടെ ബാറ്റ്-എർഡെനെ ബാറ്റാർസുരനെ നാല് മിനിറ്റും 53 സെക്കൻഡും നീണ്ട പോരാട്ടത്തില്‍ കപില്‍ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ സെമിയില്‍ ഇന്തോനേഷ്യയുടെ ജൂനേദിയോട് തോല്‍ക്കുകയായിരുന്നു.
SUMMARY: Third medal for India at the Asian Para Games; Kapil Parmar wins bronze in judo
















