തൃശൂർ: മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കേരളത്തില്‍ പോലീസ് നടത്തിയ വാഹനപരിശോധനയില്‍ പതിനായിരത്തിലേറെ ആളുകളെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് പിടികൂടിയത്. ഇത് കേരളത്തിലെ ഗുരുതരമായ സാഹചര്യമാണ് വ്യക്തമാക്കുന്നത്.
അറസ്റ്റിലാകുന്നവരുടെ ലൈസന്‍സ് റദ്ദാക്കുകയും പിന്നീട് ലൈസന്‍സ് അനുവദിക്കാതെയിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെയുണ്ടായ വാഹനാപകടങ്ങളിലെല്ലാം മദ്യവും ലഹരിയും ഉപയോഗിച്ചിരുന്നു. മദ്യപിച്ച് വാഹനം ഓടിക്കാന്‍ അനുവദിക്കില്ല. മറ്റ് രാജ്യങ്ങളില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമനിര്‍മാണത്തിലൂടെ നിയന്ത്രിച്ചിട്ടുണ്ട്.
ഉത്സവ സീസണാണ് വരുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് കണ്ടെത്താന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിശോധനയില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
SUMMARY: Driving under the influence of alcohol will lead to the loss of your license—with no chance of ever getting it back; the government is moving toward stringent legal action.
















