ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിലേക്കുള്ള മൂന്നാമത്തെ ട്രെയിൻ സെറ്റ് ബെംഗളൂരുവിലെത്തി. ചൊവ്വാഴ്ച രാത്രി ആറ് ബോഗികളുള്ള ട്രെയിൻ സെറ്റ് ഇലക്ട്രോണിക്സ് സിറ്റിക്ക് സമീപത്തെ ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിച്ചതായി ബിഎംആർസിഎൽ അറിയിച്ചു. വൈകാതെ ട്രെയിൻ സെറ്റുകൾ സർവീസിന് സജ്ജമാക്കും. മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ പരിശോധനയുണ്ടാകും. ജൂലൈ അവസാനത്തോടെയോ ഓഗസ്റ്റ് ആദ്യമോ രണ്ട് സെറ്റ് ട്രെയിനുകൾ കൂടി ലഭിച്ചേക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു.
നാല് ട്രെയിനുകളുമായി 30 മിനിറ്റ് ഇടവേളയിൽ യെല്ലോ ലൈനിൽ സർവീസ് നടത്താനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. ആർവി റോഡ്, ജയദേവ ആശുപത്രി, സെൻട്രൽ സിൽക്ക് ബോർഡ്, ഇൻഫോസിസ്, ബൊമ്മസാന്ദ്ര എന്നീ സ്റ്റേഷനുകളിൽ ട്രെയിന് സ്റ്റോപ്പ് ഉണ്ടാകും. കൂടുതൽ ട്രെയിനുകൾ എത്തിയാൽ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടാകും. 2024 മാർച്ച് 7ന് യെല്ലോ ലൈനിൽ ബിഎംആർസിഎൽ സ്ലോ ട്രയൽ റൺ ആരംഭിച്ചിരുന്നു.
രണ്ട് ട്രെയിനുകൾ ഉപയോഗിച്ചാണ് ട്രയൽ റൺ തുടരുന്നത്. ട്രെയിൻ സെറ്റുകൾ നിർമിക്കുന്ന ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് 2025 ജനുവരി ആറിന് ആദ്യ ഡ്രൈവർരഹിത ട്രെയിൻ പുറത്തിറക്കിയിരുന്നു. യെല്ലോ ലൈൻ 2021 ഡിസംബറിൽ പ്രവർത്തനക്ഷമമാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നിരവധി സാങ്കേതിക കാരണങ്ങളാൽ പദ്ധതി വൈകുകയായിരുന്നു. 2017ൽ ആരംഭിച്ച യെല്ലോ ലൈനിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
TAGS: BENGALURU | NAMMA METRO
SUMMARY: Yellow line metro third set reaches bengaluru
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക്…
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു. നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…
ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്‌സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്‌ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…
തിരുവനന്തപുരം: നിപാ ബാധയേറ്റ് കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ ടിറ്റോ തോമസിന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 17 ലക്ഷം രൂപ…