താമരശേരിയില്‍ പതിമൂന്നുകാരിയെ കാണാതായ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയേയും യുവാവിനെയും ഇന്നലെ ബെംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
13കാരിയെ കർണാടക പോലീസാണ് കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താമരശേരി പോലീസ് ബെംഗളൂരുവിലെത്തി. ഇന്നലെ രാത്രിയോടെ പെണ്‍കുട്ടിയെയും യുവാവിനെയും നാട്ടിലെത്തിച്ചു. മാർച്ച് 11ന് രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയതായിരുന്നു എട്ടാം ക്ലാസുകാരി. കാണാതായതോടെ രക്ഷിതാക്കള്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.
പോലീസ് അന്വേഷണത്തില്‍ തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും യുവാവിന്റെയും പെണ്‍കുട്ടിയുടെയും സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെയാണ് ബെംഗളൂരുവില്‍ വച്ച് കർണാടക പോലീസ് ഇവരെ കണ്ടെത്തിയത്.
TAGS : MISSING CASE
SUMMARY : Thirteen-year-old girl missing; youth arrested
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…
ബെംഗളൂരു: പാലക്കാട് മണ്ണാർക്കാട് നെച്ചുള്ളി വീട്ടില്‍ എൻ. ഉണ്ണികൃഷ്ണൻ നായർ (90) ബെംഗളൂരുവില്‍ അന്തരിച്ചു. ഇന്ത്യൻ എയർഫോഴ്സ് (റിട്ട) ഹോണററി…
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്ഡിഎഫ് സ്ഥാനാര്ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകൾക്കു…