തിരുവനന്തപുരം കിളിമാനൂരില്‍ ഇന്ധന ടാങ്കർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് തിരുവനന്തപുരം തോന്നക്കല്‍ പെട്രോള്‍ പമ്പിലേക്ക് പെട്രോളുമായി പോയ ടാങ്കർ ലോറിയാണ് മറിഞ്ഞത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ടാങ്കറില്‍ നിന്ന് പെട്രോള്‍ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്ന് ഐഒസി ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി. തോട്ടിലേക്ക് മറിഞ്ഞ ടാങ്കറിന് ലീക്കുണ്ടായിട്ടുണ്ട്. പെട്രോള്‍ തോട്ടിലെ വെള്ളത്തില്‍ കലർന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് പ്രദേശവാസികള്‍ക്ക് പ്രത്യേക ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് ലഭിക്കാതെ സമീപത്തെ വീടുകളില്‍ തീ കത്തിക്കാൻ പാടില്ലെന്ന് നിർദേശം നല്‍കി.
പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നാല് അറകളാണ് ടാങ്കറിലുള്ളത്. രണ്ട് അറകളില്‍ ഡീസലും രണ്ട് അറകളില്‍ പെട്രോളുമാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ഉയർത്തിയ ശേഷമായിരിക്കും ഇന്ധനം ടാങ്കറില്‍ നിന്ന് മാറ്റുക. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
TAGS: THIRUVANATHAPURAM| FUEL TANKER|
SUMMARY: Fuel tanker overturns in Thiruvananthapuram; Warning to local residents
ബെംഗളൂരൂ: കർണാടകയിലെ വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തില്‍ അന്വേഷണത്തിന് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തെ നിയമ വകുപ്പിനാണ് മുഖ്യമന്ത്രി നിർദേശം…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം സില്‍വര്‍ ജൂബിലി ആഘോഷം സ്വരരാഗ സംഗമം ഓഗസ്റ്റ് 31 ന്…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം അമിതവേഗതയിലെത്തിയ കാര്‍ ഫൂട്ട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. കാര്‍…
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന്…
കോഴിക്കോട്: വാണിമേലില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വാണിമേല്‍ വെള്ളിയോട് പള്ളിക്ക് സമീപത്തെ റോഡില്‍ വെച്ചാണ് നായയുടെ കടിയേറ്റത്. പരുക്കേറ്റ…
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…