Categories: KERALATOP NEWS

വീട്ടിനുള്ളില്‍ അമ്മയും മകളും മരിച്ച നിലയില്‍

തിരുവനന്തപുരം: പാലോട് ചെല്ലഞ്ചിയില്‍ അമ്മയും മകളും വീട്ടില്‍ മരിച്ച നിലയില്‍. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. അമിതമായി ഗുളിക കഴിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിൻ്റെ ഹാളിലും സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായിരുന്നു ഉണ്ടായിരുന്നത്.

12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുളള ഒരു സിവില്‍ കേസില്‍ വിധി എതിരായിരുന്നു. ഇതിന്റെ കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പാലോട് പോലീസ് സ്ഥലത്ത് ഇൻക്വസ്റ്റ് നടത്തുന്നുണ്ട്.

TAGS : THIRUVANATHAPURAM | DEATH
SUMMARY : Mother and daughter dead inside the house

Savre Digital

Recent Posts

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

26 minutes ago

വൻ മയക്കുമരുന്ന് വേട്ട; 99 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയില്‍

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…

1 hour ago

മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് നാല് കോടി അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…

2 hours ago

ദിലീപിന് കിട്ടിയ ആനുകൂല്യം തനിക്കും വേണം; നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിൻ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കൃത്യം നടന്ന…

3 hours ago

എം.എം.എ 90ാം വർഷികം: ലോഗോ പ്രകാശനം ചെയ്തു

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന്…

3 hours ago

മയക്കുമരുന്നെന്ന മാരകവിപത്തിനെതിരെ മലയാളി കൂട്ടായ്മ ‘ആന്റിഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ- അഫോയി’

ബെംഗളൂരു: സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന മയക്കുമരുന്നുപയോഗമെന്ന മാരക വിപത്തിനെതിരെ കൈകോര്‍ത്ത് പ്രവാസി മലയാളികള്‍. ബെംഗളുരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ…

3 hours ago