Categories: KERALATOP NEWS

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയുടെ തലമുടി ഷവായി മെഷീനില്‍ കുടുങ്ങി

വിദ്യാർഥിനിയുടെ തലമുടി ഹോട്ടലിലെ ഷവായി മെഷീനില്‍ കുടുങ്ങി. തിരുവനന്തപുരം പാളയം നൂർമഹല്‍ ഹോട്ടലിലാണ് സംഭവം. നിലമേല്‍ എൻ.എസ്.എസ് കോളേജ് വിദ്യാർഥിനി അധീഷ്യക്കാണ് അപകടം പറ്റിയത്. മഴ പെയ്തതോടെ പെണ്‍കുട്ടി കടയിലേക്ക് ഓടിക്കയറുന്നതിനിടയിലാണ് അപകടം. കാല്‍ വഴുതി വീണ പെണ്‍കുട്ടിയുടെ തല മെഷീനില്‍ ഇടിക്കുകയായിരുന്നു.

പ്രവർത്തിച്ചുകൊണ്ടിരുന്ന മെഷീനില്‍ മുടി കുരുങ്ങിയതിനൊപ്പം ഉരുകി പിടിക്കുകയും ചെയ്തു. ഉടൻ മെഷീൻ ഓഫാക്കിയതിനാല്‍ വലിയ അപകടമൊഴിവായി. ഫയർഫോഴ്സ് എത്തി മുടി മുറിച്ച്‌ വിദ്യാർത്ഥിനിയെ രക്ഷിച്ചു. കുട്ടിക്ക് മറ്റു പരിക്കുകളില്ല.


TAGS: KERALA| LATEST NEWS|
SUMMARY: Student’s hair gets stuck in shavai machine

Savre Digital

Recent Posts

പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എം പിക്ക് മര്‍ദനമേറ്റ സംഭവം; രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലം മാറ്റി

കോഴിക്കോട്: പേരാമ്പ്രയില്‍ ഷാഫി പറമ്പിൽ എം പിക്ക് മർദനമേറ്റതില്‍ രണ്ട് ഡിവൈഎസ്‍പിമാരെ സ്ഥലംമാറ്റി. വടകര, പേരാമ്പ്ര ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയത്.…

12 minutes ago

വ്യോമസേനാ താവളത്തില്‍ മലയാളി സൈനികന്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു

കോയമ്പത്തൂര്‍: സലൂര്‍ വ്യോമസേനാ താവളത്തില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പാലക്കാട് യാക്കര കടന്തുരുത്തി സ്വദേശി എസ്.സാനു…

2 hours ago

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എന്‍. ദേവകിയമ്മ (91) അന്തരിച്ചു.…

2 hours ago

ദീപാവലിക്ക് മുന്നോടിയായി റെയ്ഡ്; അഹമ്മദാബാദില്‍ പിടികൂടിയത് 2 കോടിയുടെ മദ്യം

അഹമ്മദാബാദ്: മദ്യനിരോധനം നിലവിലുളള ഗുജറാത്തില്‍ രണ്ട് കോടിയിലധികം വിലവരുന്ന വിദേശമദ്യം പിടികൂടി. ദീപാവലിക്ക് മുന്നോടിയായി അഹമ്മദാബാദ് പൊലീസ് നടത്തിയ റെയ്ഡുകളിലാണ്…

2 hours ago

തകർത്ത് പെയ്ത് മഴ; ഇന്ന് 12 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. എറണാകുളം,…

2 hours ago

കോളേജ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവം: മലയാളിയായ സീനിയർ വിദ്യാർഥിയുടെപേരിൽ കേസ്

ബെംഗളൂരു: കുടക്‌ സ്വദേശിനിയായ കോളേജ് വിദ്യാർഥിനിയെ വാടകമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലയാളിയായ സീനിയർ വിദ്യാർഥിയുടെപേരിൽ കേസെടുത്തു. ബെംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ…

2 hours ago