ASSOCIATION NEWS

മെെസൂരുവില്‍ തിരുവപ്പനയും പ്രതിഷ്ഠാ വാര്‍ഷികാഘോഷവും 27 മുതൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ മെയിൻ റോഡിൽ ഹിങ്കലിലെ മുത്തപ്പൻ മടപ്പുരയിൽ 20-ാം വാർഷിക തിരുവപ്പന മഹോത്സവവും പ്രതിഷ്ഠാ വാർഷികാഘോഷവും ഫെബ്രുവരി 27 മുതൽ മാർച്ച് ഒന്നുവരെ നടക്കും.

27-ന് മഹാഘോഷയാത്ര വൈകീട്ട് അഞ്ചു മുതൽ നടക്കും. വൈകീട്ട് ഏഴിന് നടക്കുന്ന നടപ്പന്തൽ ഉദ്ഘാടനം ഗോകുലം ഗോപാലൻ നിർവഹിക്കും. തുടർന്ന് പ്രതിഷ്ഠാ വാർഷികപൂജകളും തുടർന്ന് പ്രസാദസദ്യ വിതരണവും നടക്കും. അന്നദാനമുണ്ടാകും.

28-ന് മുത്തപ്പൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം, കലശം തേടൽ, കലശംവരവ്, മുടിയഴിക്കൽ എന്നിവ നടക്കും. രാത്രി എട്ടുമുതൽ പ്രസാദസദ്യ വിതരണം. മാർച്ച് ഒന്നിന് രാവിലെ തിരുവപ്പന, പത്തിന് പള്ളിവേട്ട, ഭഗവതിത്തിറ.  ഉച്ചയ്ക്ക് 12.30 മുതൽ മഹാഅന്നദാനവും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
SUMMARY: Thiruvappana and consecration anniversary celebrations in Mysore

NEWS DESK

Recent Posts

വീട് പൂട്ടി യാത്രപോകുകയാണോ? ‘പോൽ ആപ്പ്’ വഴി പോലീസിനെ അറിയിച്ചിട്ട്‌ പോകൂ

തിരുവനന്തപുരം: വീട് പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിക്കാൻ പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് സജ്ജം. വീട് സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ…

8 hours ago

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന…

9 hours ago

കേരളസമാജം യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ യെലഹങ്ക സോണ്‍ പുതുവത്സരാഘോഷം  യെലഹങ്ക കണ്‍ട്രീ ക്ലബ്ബില്‍ നടന്നു. കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥന്‍ ഉദ്ഘാടനം…

10 hours ago

ശബരിമലയിലെ നെയ്യ് തട്ടിപ്പ്: ദേവസ്വം ജീവനക്കാരൻ അറസ്റ്റില്‍

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍ പോറ്റിയാണ്…

11 hours ago

എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി; പ്രതി പിടിയില്‍

പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ലാബില്‍…

12 hours ago

ആകാശത്ത് വെച്ച്‌ എഞ്ചിന് തീപിടിച്ചു; ടര്‍ക്കിഷ് വിമാനം കൊല്‍ക്കത്തയില്‍ അടിയന്തരമായി ഇറക്കി

കൊല്‍ക്കത്ത: കാഠ്മണ്ഡുവില്‍ നിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസ് വിമാനം എൻജിനില്‍ തീപിടിച്ചതിനെ തുടർന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ്…

12 hours ago