LATEST NEWS

ആ ഭാ​ഗ്യവാനെ ഇന്നറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്നറിയാം അറിയാം. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്‌ ഇന്ന് ഉച്ചയ്ക്ക് രണ്ടിന്‌ തിരുവനന്തപുരത്ത് നടക്കും.

ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നേരത്തെ നറുക്കെടുപ്പ് തീയതി മാറ്റിവച്ചിരുന്നു. 500 രൂപയുടെ 75 ലക്ഷം ടിക്കറ്റുകളാണ്‌ വിൽപനയ്‌ക്കെത്തിച്ചിരുന്നത്‌. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്‌.

ഇത്തവണ റെക്കോർഡ് വിൽപ്പനയായിരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുകൾ പ്രകാരം 75 ലക്ഷത്തിലേറെ ഓണം ബമ്പർ ലോട്ടറികളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയിൽ 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു. ഇന്നലെ ഉച്ചയോടെ തന്നെ പ്രധാനപ്പെട്ട വില്പന കേന്ദ്രങ്ങളിൽ ടിക്കറ്റ് കാലിയായിരുന്നു.
SUMMARY: Thiruvonam bumper draw today

NEWS DESK

Recent Posts

പുതിയ റെക്കോഡിട്ട് സ്വര്‍ണം

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വില ഇന്ന് പുതിയ റെക്കോഡില്‍. ഗ്രാം വില 80 രൂപ വര്‍ധിച്ച്‌ 10,945 രൂപയും പവന്‍…

37 minutes ago

ആലുവയില്‍ 3 വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞ സംഭവം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ആലുവയില്‍ നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് എളമ്പുലാശേരി പൊൻപിലാവിൽ വീട്ടിൽ സോമദാസ് നായർ (52) ബെംഗളൂരുവില്‍ അന്തരിച്ചു. ബിദ്രഹള്ളി സംപങ്കി ലേഔട്ടിലായിരുന്നു താമസം. ബിദ്രഹള്ളി…

2 hours ago

‘തനിക്ക് തന്നത് ചെമ്പ് പാളികള്‍, മുമ്പ് സ്വര്‍ണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ല’; ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി തനിക്കെതിരേ ഉയരുന്ന കാര്യങ്ങള്‍ ആരോപണങ്ങള്‍ മാത്രമെന്ന് പ്രതികരിച്ച്‌ ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വംബോർഡ് തനിക്ക്…

2 hours ago

ദസറ, ദീപാവലി യാത്ര: ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബെംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഒക്ടോബർ നാല്, 11,…

2 hours ago

ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ചമ്പക്കരയിൽ ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ച് യുവാവും യുവതിയും മരിച്ചു. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത്…

3 hours ago