LATEST NEWS

തൊണ്ടിമുതല്‍ കേസ്: ആൻ്റണി രാജുവിൻ്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി

തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു സമർപ്പിച്ച ഹർജിയില്‍ വാദം പൂർത്തിയായി. 12ന് കോടതി വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം ജില്ലാ സെഷന്സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. ശിക്ഷ നിയമപരായി നിലനിൽക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ ശിക്ഷ നിയമപരമായി നിലനില്ക്കുമെന്ന് പ്രോസിക്യൂഷന് മറുപടി നൽകി. വിദേശ പൗരനെ ക്രിമിനൽ കേസില്‍നിന്ന് രക്ഷിക്കാൻ തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസിലാണ് ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചത്. ആന്റണി രാജുവിനെതിരെയുള്ള കീഴ്ക്കോടതിയുടെ ശിക്ഷാ വിധി കഴിഞ്ഞ ദിവസം കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

വിധിക്കെതിരെ ആന്റണി രാജു സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ച്‌ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ മരവിപ്പിച്ച്‌ ഉത്തരവിട്ടത്. അതേസമയം കുറ്റക്കാരനെന്ന വിധിയും എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതും തുടരും.

SUMMARY: Thondimala case: Hearing on Antony Raju’s petition completed

NEWS BUREAU

Recent Posts

മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം

മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.…

34 minutes ago

കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത്; ഡിഎന്‍എ പരിശോധനാ ഫലം സ്ഥിരീകരിച്ച് മകൻ

കൊച്ചി: കളമശ്ശേരി എച്ച്‌എംടിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത് മൃതദേഹം കുവൈറ്റില്‍ നിന്ന് നാടുകടത്തിയ കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെതാണെന്ന് സ്ഥിരീകരിച്ചു.…

54 minutes ago

കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡില്‍ തീപിടിത്തം; നാല് ബസുകള്‍ കത്തി നശിച്ചു

മലപ്പുറം: കരിപ്പൂർ എയർപോർട്ട് റോഡില്‍ തീപിടിത്തം. നാല് ബസുകള്‍ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ…

1 hour ago

ഇസ്ലാമാബാദിൽ ചാവേർ ആക്രമണം; 15 പേർ കൊല്ലപ്പെട്ടു; നിരവധിപ്പേർക്ക് പരുക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷെഹ്‌സാദ് ടൗണ്‍ ഏരിയയിലുള്ള ഷിയാ ആരാധനാലയമായ തർലായ് ഇമാംബാർഗയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചാവേർ ആക്രമണം…

2 hours ago

നടൻ വിജയ്‌ക്ക് തിരിച്ചടി; 1.5 കോടിയുടെ നികുതി പിഴ ശരിവച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആദായ നികുതി കേസില്‍ നടൻ വിജയ്ക്ക് തിരിച്ചടി. വിജയ്‌യുടെ ഹർജി തള്ളിയ മദ്രാസ് ഹൈക്കോടതി ആദായ നികുതി വകുപ്പ്…

4 hours ago

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ ജിത ഭാസ്കർ, ശ്രീലത എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.…

5 hours ago