ബെംഗളൂരു: മാലിന്യം റോഡിൽ വലിച്ചെറിയുന്നത് ചോദ്യം ചെയ്ത കോളേജ് പ്രൊഫസറെ മർദിച്ച മൂന്ന് പേർ പിടിയിൽ. കുമാരസ്വാമി ലേഔട്ടിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാനുപ്രസാദ് (26), ശരത് (23), അമൃത് കുമാർ (24) എന്നിവരാണ് പിടിയിലായത്. അരവിന്ദ് ഗുപ്തയെന്ന പ്രൊഫസറെയാണ് ഇവർ ആക്രമിച്ചത്. അരവിന്ദ് കഴിഞ്ഞ ദിവസം തന്റെ സ്കൂട്ടറിൽ ജോലിക്ക് പോകുമ്പോൾ പ്രതികൾ റോഡരികിൽ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഇതോടെ അരവിന്ദ് സ്കൂട്ടർ നിർത്തി മാലിന്യം തള്ളുന്നതിനെ എതിർത്തു. ഇത് മൂവരെയും പ്രകോപിപ്പിച്ചു. തുടർന്നുണ്ടായ വാക്കേറ്റത്തിൽ ഇവർ അരവിന്ദിനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് അരവിന്ദ് പോലീസിന്റെ സമീപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലാകുന്നത്. റോഡിൽ മാലിന്യം വലിച്ചെറിഞ്ഞതിനു പ്രതികൾക്ക് ബിബിഎംപി പിഴ ചുമത്തി.
TAGS: BENGALURU | ARREST
SUMMARY: Three arrested for assaulting professor over garbage row in Bengaluru
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…