Categories: NATIONALTOP NEWS

പാകിസ്ഥാൻ ചാരന്മാർക്ക് രഹസ്യ വിവരങ്ങൾ ചോർത്തി: മൂന്നുപേർ പിടിയിൽ

മുംബൈ: പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാകിസ്ഥാൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സിന് സാമൂഹ്യ മാധ്യമങ്ങൾ വഴി കൈമാറിയതിന് താണെ സ്വദേശിയെയും രണ്ട് കൂട്ടാളികളെയും മഹാരാഷ്ട്ര പോലീസ് ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. പ്രതി പാകിസ്ഥാൻ ഓപ്പറേറ്റീവുമായി നിരന്തരം ബന്ധം പുലർത്തുകയും, ഇന്ത്യാ ഗവൺമെന്റ് നിയന്ത്രിത മേഖലകളെക്കുറിച്ചുള്ള അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

2024 നവംബറിൽ ഫേസ്ബുക്ക് വഴി പ്രതി പിഐഒയുമായി ബന്ധപ്പെടുകയും, അന്ന് മുതൽ മാർച്ച് 2025 വരെ കാലയളവിൽ വാട്ട്‌സ്ആപ്പ് വഴി നിയന്ത്രിത മേഖലകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ നൽകുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. മൂന്നുപേർക്കെതിരെയും ഔദ്യോഗിക രഹസ്യ നിയമം 1923-ലെ സെക്ഷൻ 3(1)(b), 5(a) എന്നിവയും ഇന്ത്യൻ ശിക്ഷാ നിയമം 2023-ലെ സെക്ഷൻ 61(2) എന്നിവയും പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.
<BR>
TAGS : SPY WORK
SUMMARY : Three arrested for leaking confidential information to Pakistani spies

 

Savre Digital

Recent Posts

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…

6 hours ago

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…

6 hours ago

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

7 hours ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

8 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

8 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

8 hours ago