ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ മൂന്ന് പേർ പിടിയിൽ. മംഗളൂരുവിലെ കല്ലാപുവിനടുത്ത് വ്യാഴാഴ്ചയാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിനിരയായത്. ബലാത്സംഗം ചെയ്ത ശേഷം ഇവരെ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉള്ളാലിലെ ഓട്ടോറിക്ഷ ഡ്രൈവർ പ്രഭുരാജ് (38), പെയിന്ററായ കുമ്പള സ്വദേശി മിഥുൻ (37), ഡെലിവറി ഏജന്റായ പടിക്കൽ സ്വദേശി മനീഷ് (32) എന്നിവരാണ് പിടിയിലായത്.
ജോലി തേടിയാണ് യുവതി മംഗളൂരുവിലെത്തിയത്. സ്ഥലം അറിയാതിരുന്നതിനാൽ ഇവർ ഓട്ടോറിക്ഷ ഡ്രൈവറായ പ്രഭുരാജിനോട് സഹായം ചോദിച്ചിരുന്നു. തുടർന്ന് പ്രഭുവും സുഹൃത്തുക്കളും സഹായിക്കാനെന്ന വ്യാജേന യുവതിക്ക് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകുകയും ആളൊഴിഞ്ഞ സ്ഥലത്തേത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. യുവതി കാസറഗോഡ് ഉപ്പളയിലുള്ള പ്ലൈവുഡ് ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി മംഗളൂരു പോലീസ് കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.
TAGS: KARNATAKA| RAPE | ARREST
SUMMARY: Three arrested for allegedly gang-raping a West Bengal woman in Mangaluru
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…