വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യ; യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വ്യവസായി ബി. എം. മുംതാസ് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മുഖ്യപ്രതി ആയിഷ എന്ന റഹ്മത്ത്, ഇവരുടെ ഭർത്താവ് ഷൊയ്ബ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. ബണ്ട്വാളിലെ കല്ലഡ്കയിൽ വച്ചാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

മൂവരും കേരളത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. മുൻ എംഎൽഎ മൊഹിയുദ്ദീൻ ബാവയുടെ സഹോദരൻ കൂടിയായ മുംതാസ് അലിയെ ഞായറാഴ്ചയാണ് കാണാതാകുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചോടെ പാലത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ആഡംബര കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെ ദേശീയപാതയില്‍ മംഗളൂരു കുളൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി നദിയില്‍നിന്നാണ് മുംതാസ് അലിയുടെ മൃതദേഹം കണ്ടെടുത്തത്.

ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിന്‌ പിന്നിൽ ഹണിട്രാപ്പ് സംഘമാണെന്നും കണ്ടെത്തിയിരുന്നു. റഹ്മത്ത് എന്ന സ്ത്രീക്കൊപ്പമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ റഹ്മത്ത്, അബ്ദുല്‍ സത്താര്‍, ഷാഫി, മുസ്തഫ, സുഹൈബ്, സിറാജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

TAGS: KARNATAKA | ARREST
SUMMARY: Mumtaz Ali case — Three, including prime accused, arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൂടൽമഞ്ഞിന് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ മൂടൽമഞ്ഞിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും...

അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍ കസ്റ്റഡിയില്‍; പിടിയിലായത് തൃശൂരില്‍ നിന്ന്

തൃശൂര്‍: പോലീസിനെ വെല്ലുവിളിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ സഹോദരന്‍ അഖില്‍...

കെഎൻഎസ്എസ് ക്വിസ് മത്സരം 16ന്

ബെംഗളൂരു: കെഎൻഎസ്എസ് ജയമഹൽ കരയോഗം യുവജന വിഭാഗം കിസോറ സംഘടിപ്പിക്കുന്ന ക്വിസ്...

മഴ മുന്നറിയിപ്പിൽ മാറ്റം; നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും...

കനത്ത മഴ; 2 ജില്ലകളില്‍ നാളെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: കനത്ത മഴയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ നാളെ...

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍...

ഇന്ത്യൻ വ്യോമസേനയില്‍ പുതിയ ചരിത്രം; ആദ്യ വനിതാ ‘ടോപ്പ് ഗണ്‍’ പൈലറ്റായി ഭാവന കാന്ത്

ന്യൂഡല്‍ഹി: ഇന്ത്യൻ വ്യോമസേനയുടെ എലൈറ്റ് “ടോപ്പ് ഗണ്‍” സ്കൂളില്‍ നിന്ന് ബിരുദം...

വിവാഹമോചന ഹര്‍ജി പിൻവലിച്ച്‌ വിജയ്‌യുടെ ഭാര്യ സംഗീത

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സിനിമാ താരവുമായ വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള...

Related Articles

Popular Categories