KERALA

കൊല്ലം അഞ്ചലിൽ ഓട്ടോ ശബരിമല തീർത്ഥാടകരുടെ ബസ്സുമായി കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലം: കൊല്ലം അഞ്ചലിൽ ഓട്ടോയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച രണ്ട് യുവതികളും മരിച്ചു. അഞ്ചൽ തഴമേൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അക്ഷയ് (22), ഓട്ടോ യാത്രക്കാരായ ജ്യോതി( 21), കരവാളൂർ സ്വദേശി ശ്രുതി (16) എന്നിവരാണ് മരിച്ചത്.

അഞ്ചലിൽ നിന്നും കരാവാളൂരിലേക്ക് പോകുകയായിരുന്ന ഓട്ടോ ശബരിമല തീർത്ഥാടകരായ ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച ബസുമായാണ് കൂട്ടി ഇടിച്ചത്. അഞ്ചൽ പുനലൂർ റോഡിൽ മാവിള ജംഗ്ഷൻ സമീപം പുലർച്ചെ ഒരുമണിക്ക് ആയിരുന്നു അപകടം.

ജ്യോതിയുടെ ബന്ദുവായ ശ്രുതിയെ കരവാളൂരിലെ വീട്ടിൽ കൊണ്ട് ആക്കാൻ പോയതായിരുന്നു ഓട്ടോ. പരുക്കേറ്റവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രുതി ലക്ഷ്മി പത്താം ക്ലാസ് വിദ്യാർഥിനിയും ജ്യോതി ലക്ഷ്മി ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർഥിനിയുമാണെന്നാണ് വിവരം. അഞ്ചൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
SUMMARY: Three dead after auto collides with Sabarimala pilgrims’ bus in Kollam Anchal

NEWS DESK

Recent Posts

ഐ.എഫ്​.എഫ്​.കെ മുപ്പതാം പതിപ്പിന് നാളെ തുടക്കം; മുഹമ്മദ് റസൂലോഫ് ജൂറി ചെയര്‍പേഴ്‌സണ്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യു​ടെ (ഐ.​എ​ഫ്.​എ​ഫ്.​കെ) മു​പ്പ​താം പ​തി​പ്പി​ന്​ വെ​ള്ളി​യാ​ഴ്ച തിരുവനന്തപുരത്ത്​ തു​ട​ക്ക​മാ​കും. 12 മു​ത​ൽ 19 വ​രെ 26…

4 minutes ago

ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പ്: ഏ​ഴു ജി​ല്ല​ക​ളി​ൽ വി​ധി​യെ​ഴു​ത്ത്​ ഇ​ന്ന്​, വോ​ട്ടെ​ണ്ണ​ൽ ശ​നി​യാ​ഴ്ച

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്ന്. രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​യാ​​​ണ് പോ​​​ളിം​​​ഗ്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്,…

2 hours ago

ക്രിസ്മസ് കരോൾ മത്സരം 14ന്

ബെംഗളുരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ (സിസിഎ) സംഘടിപ്പിക്കുന്ന 33-ാ മത് ക്രിസ്മസ് കാരൾ കരോൾ 14ന് രാവിലെ 8.30ന്…

2 hours ago

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. രണ്ടുകോടിയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി…

2 hours ago

ബിന്ദു സജീവിന്റെ കവിതാസമാഹാരം ‘ഇരപഠിത്തം’ പ്രകാശനം 14ന്

ബെംഗളുരു: ബിന്ദു സജീവിന്റെ ആദ്യ കവിതാസമാഹാരമായ 'ഇരപഠിത്തം'ത്തിന്റെ പ്രകാശനം 14ന് രാവിലെ 10 മണിക്ക് ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും.…

2 hours ago

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…

11 hours ago