ബെംഗളൂരു: ബെംഗളൂരു ചന്നസാന്ദ്രയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. സ്വകാര്യ ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന നഞ്ചെഗൗഡ (45), ഡ്രൈവറും കനകപുര ഗ്രാമപഞ്ചായത്ത് അംഗവുമായ വിനോദ് (36), ക്ഷീര സഹകരണ സംഘത്തിലെ അംഗമായ കുമാർ എച്ച്. വി. (41) എന്നിവരാണ് കൊല്ലപ്പെട്ടത്. കനകപുര താലൂക്കിലെ ശിവനഹള്ളി, ഹനുമാൻഹള്ളി ഗ്രാമങ്ങളിലെ താമസക്കാരായിരുന്നു ഇവരെല്ലാം. മഹീന്ദ്ര സ്കോർപിയോ, മഹീന്ദ്ര എസ്.യു.വി എന്നീ വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. സ്കോർപിയോയിൽ സഞ്ചാരിച്ചവരാണ് കൊല്ലപ്പെട്ടത്. എസ്. യു. വിയിൽ സഞ്ചരിച്ച രണ്ട് പേർക്ക് നിസാര പരുക്കുകളേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് 3.30ഓടെ ചന്നസാന്ദ്ര പാലത്തിന് സമീപമാണ് അപകടമുണ്ടായത്. 160 കിലോമീറ്റർ വേഗതയിലാണ് മഹീന്ദ്ര സ്‌കോർപിയോ സഞ്ചാരിച്ചിരുന്നത്. ഇതിനിടെ കാറിൻ്റെ ടയറുകൾ പൊട്ടിത്തെറിക്കുകയും നിയന്ത്രണം വിട്ട് എതിർദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയുമായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് സംഭവസ്ഥലം സന്ദർശിച്ച ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ. അനുചേത് പറഞ്ഞു. സ്കോർപിയോയിൽ എയർബാഗുകൾ വിന്യസിച്ചിട്ടില്ല. എന്നാൽ എസ്.യു.വിയിൽ എയർബാഗുകൾ ഉണ്ടായിരുന്നതിനാൽ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ രാജരാജേശ്വരി നഗറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കെംഗേരി ട്രാഫിക് പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: BENGALURU UPDATES | ACCIDENT
SUMMARY: High-speed crash kills three, injures two
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…