LATEST NEWS

ഹുബ്ബള്ളിയിൽ മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുമ്പ് കട്ടൗട്ട് തകർന്നുവീണ് മൂന്നുപേർക്ക് പരുക്ക്

ബെംഗളൂരു: ഹുബ്ബള്ളിയിൽ സർക്കാർ പരിപാടിക്കായി സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ തകർന്നു വീണ് മൂന്നുപേർക്ക് പരുക്കേറ്റു. ഹുബ്ബള്ളിയിലെ മന്തൂർ റോഡിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഉദ്ഘാടനത്തിനായി സ്ഥാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഭവനമന്ത്രി സമീർ അഹമ്മദിന്റെയും കട്ടൗട്ടുകളാണ് ശക്തമായ കാറ്റിൽ മറിഞ്ഞുവീണത്. മഞ്ജുനാഥ്, ശാന്ത, ശങ്കർ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മന്ത്രിമാർ എന്നിവർ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അപകടം സംഭവിച്ചത് . ശക്തമായ കാറ്റാണ് കൂറ്റൻ കട്ട് ഔട്ടുകൾ തകർന്നുവീഴാൻ കാരണമെന്ന് റിപ്പോർട്ടുണ്ട്.

പോലീസ് കമ്മീഷണർ എൻ. ശശികുമാർ, ഭവന മന്ത്രി സമീർ അഹമ്മദ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പരുക്കേറ്റവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ട്.
SUMMARY: Three injured as cutout collapses before CM’s event in Hubballi

NEWS DESK

Recent Posts

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 12 പേര്‍ക്ക് പുരസ്‌കാരം

ന്യൂഡൽഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 12 പേരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. എസ് പി. ഷാനവാസ് അബ്ദുല്‍…

6 minutes ago

സഹപ്രവര്‍ത്തകരോടൊപ്പം വിനോദയാത്രയ്ക്കിടെ കാളിയാര്‍ നദിയില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണ യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: സഹപ്രവര്‍ത്തകരായ ബാങ്ക് ജീവനക്കാർക്കൊപ്പം വിനോദയാത്രയ്ക്കെത്തിയ യുവതി നദിയില്‍ മുങ്ങി മരിച്ചു. കാളിയാര്‍ നദിയില്‍ യുവതി കാല്‍ വഴുതി വെള്ളത്തിലേക്ക്…

1 hour ago

തി​രു​വ​ല്ല​യി​ൽ ന​വ​ജാ​ത ​ശിശുവിനെ തട്ടുകടയിൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കണ്ടെത്തി

പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇവിടുത്തെ ഒരു വീടിനോട് ചേര്‍ന്ന തട്ടുകടയിലാണ് ദിവസങ്ങള്‍…

2 hours ago

സർഗ്ഗധാര കഥയരങ്ങ് ഇന്ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ഇന്ന് വൈകുന്നേരം 3 മണിക്ക് ജാലഹള്ളി പൈപ്പ്‌ലൈൻ റോഡിലുള്ള കേരളസമാജം നോർത്ത്…

2 hours ago

കന്യാസ്ത്രീയെ പീഡിപ്പിച്ചു; ആശുപത്രി എച്ച്ആര്‍ മാനേജര്‍ അറസ്റ്റില്‍

കോട്ടയം: ചങ്ങാനാശ്ശേരിയിൽ കന്യാസ്ത്രീക്ക് പീഡനം.കേസിൽ ചങ്ങാനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ആശുപതിയിലെ മുൻ എച്ച്.ആർ മാനേജർ പൊൻകുന്നം സ്വദേശി ബാബു തോമസിനെ…

2 hours ago

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം: വി കുഞ്ഞികൃഷ്ണനെതിരെ പാർട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും

കണ്ണൂര്‍: പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിനിറെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറേറിയറ്റ് യോഗം ഇന്ന്. പയ്യന്നൂര്‍…

2 hours ago