വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് സംഭവം. എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ട്രാന്‍സ്ജെന്‍ഡറായ അക്രമി സ്വയം ജീവനൊടുക്കി. റോബിന്‍ വെസ്റ്റ്മാന്‍ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെയ്പ്പില്‍ 14 കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് അറിയിച്ചു. സംഭവം എഫ്ബിഐ അന്വേഷിക്കും.
ബുധനാഴ്ച രാവിലെ മിനിയാപൊളിസിലെ അനണ്‍സിയേഷന്‍ കത്തോലിക്ക സ്‌കൂളില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികള്‍ക്കു നേരെയാണ് വെടിവെയ്പ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസും എഫ്ബിഐയും മറ്റ് ഫെഡറല്‍ ഏജന്റുമാരും സ്ഥലത്തുണ്ട്. രണ്ട് ദിവസം മുമ്പാണ് സ്‌കൂളില്‍ അധ്യയനം ആരംഭിച്ചത്. 395 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വകാര്യ സ്‌കൂളാണിത്.
സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായും വൈറ്റ് ഹൗസ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഭീതിജനകമെന്നായിരുന്നു മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് പ്രതികരിച്ചത്.
പോലീസ്, എഫ്ബിഐ, മറ്റ് സുരക്ഷാ ഏജന്‍സികള്‍, ആംബുലന്‍സ് എന്നിവ സ്ഥലത്ത് എത്തി കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിനിയാപൊളിസിലെ ഏറ്റവും വലിയ നഗരത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. 1923 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂളില്‍ പ്രീ- കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ബുധനാഴ്ച രാവിലെ 8.15ന് പ്രാര്‍ത്ഥന നടത്തിയത് എന്നാണ് വിവരം. തിങ്കളാഴ്ചയായിരുന്നു സ്‌കൂളിലെ ആദ്യദിനം.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിലുണ്ടായ വെടിവെപ്പിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് മിനിയാപൊളിസിലെ ഹൈസ്‌ക്കൂളിന് പുറത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നഗരത്തിലുണ്ടായ മറ്റൊരു വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
SUMMARY: Three killed, including transgender attacker, in shooting during school prayer in US
ബെംഗളൂരു: ഐക്യത്തിൻ്റെയും മത സൗഹാർദത്തിൻ്റെയും സംഗമ വേദിയായി മസ്ജിദ് നൂർ 'മസ്ജിദ് ദർശൻ' പരിപാടി. കെ ആർ പുരത്തെ മസ്ജിദ്…
തിരുവനന്തപുരം: മകന്‍ വിവേക് കിരണിനെതിരെ ഇഡി സമന്‍സയച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കോ മകനോ ഇഡി സമന്‍സ്…
ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട് അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കോഴിക്കോട് വടകര എടച്ചേരി കാര്യാട്ട് ഗംഗാധരൻ-ഇന്ദിര…
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) സര്‍ജനെ സസ്പെന്‍ഡ് ചെയ്തു. കാര്‍ഡിയോ തൊറാകിക്…
ബെംഗളൂരു: മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില…
കോഴിക്കോട്: പേരാമ്പ്രയില്‍ സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ആശുപത്രി വിട്ടു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ ഷാഫി, മൂന്ന്…