അമേരിക്കയിൽ സ്കൂളില്‍ പ്രാര്‍ത്ഥനക്കിടെ വെടിവെയ്പ്പ്, ട്രാൻസ്ജെൻഡറായ അക്രമി ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു 

വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് സംഭവം. എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ട്രാന്‍സ്ജെന്‍ഡറായ അക്രമി സ്വയം ജീവനൊടുക്കി. റോബിന്‍ വെസ്റ്റ്മാന്‍ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവെയ്പ്പില്‍ 14 കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് അറിയിച്ചു. സംഭവം എഫ്ബിഐ അന്വേഷിക്കും.

ബുധനാഴ്ച രാവിലെ മിനിയാപൊളിസിലെ അനണ്‍സിയേഷന്‍ കത്തോലിക്ക സ്‌കൂളില്‍ കുര്‍ബാനയില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികള്‍ക്കു നേരെയാണ് വെടിവെയ്പ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസും എഫ്ബിഐയും മറ്റ് ഫെഡറല്‍ ഏജന്റുമാരും സ്ഥലത്തുണ്ട്. രണ്ട് ദിവസം മുമ്പാണ് സ്‌കൂളില്‍ അധ്യയനം ആരംഭിച്ചത്. 395 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്വകാര്യ സ്‌കൂളാണിത്.

സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചതായും വൈറ്റ് ഹൗസ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഭീതിജനകമെന്നായിരുന്നു മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ് പ്രതികരിച്ചത്.

പോലീസ്, എഫ്ബിഐ, മറ്റ് സുരക്ഷാ ഏജന്‍സികള്‍, ആംബുലന്‍സ് എന്നിവ സ്ഥലത്ത് എത്തി കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മിനിയാപൊളിസിലെ ഏറ്റവും വലിയ നഗരത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. 1923 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌കൂളില്‍ പ്രീ- കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ബുധനാഴ്ച രാവിലെ 8.15ന് പ്രാര്‍ത്ഥന നടത്തിയത് എന്നാണ് വിവരം. തിങ്കളാഴ്ചയായിരുന്നു സ്‌കൂളിലെ ആദ്യദിനം.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിലുണ്ടായ വെടിവെപ്പിന്റെ തുടര്‍ച്ചയാണ് ഈ ആക്രമണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് മിനിയാപൊളിസിലെ ഹൈസ്‌ക്കൂളിന് പുറത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നഗരത്തിലുണ്ടായ മറ്റൊരു വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
SUMMARY: Three killed, including transgender attacker, in shooting during school prayer in US

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിത മരിച്ച നിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക്...

എസ്കെകെഎസ് ആവലഹള്ളി സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍  ഓണാഘോഷം മഹാദേവപുര എംഎൽഎ...

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിത മരിച്ച നിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക്...

എസ്കെകെഎസ് ആവലഹള്ളി സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍  ഓണാഘോഷം മഹാദേവപുര എംഎൽഎ...

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

സ്കൂളുകളില്‍ ‘വന്ദേമാതരം’ നിര്‍ബന്ധമല്ല; ദേശീയഗാനം മാത്രം ഉള്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ലെന്ന് സര്‍ക്കുലര്‍. പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് നഴ്‌സിങ് വിദ്യാര്‍ഥി ജീവനൊടുക്കി; അധ്യാപകര്‍ക്കെതിരെ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ

കൊല്ലം: കൊല്ലം കുലശേഖരപുരത്ത് വിദ്യാര്‍ഥി ജീവനൊടുക്കി. ഓച്ചിറ പരബ്രഹ്മ നഴ്‌സിങ് കോളജിലെ...

അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്; ഒളിവില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച കാറും പിടികൂടി

കൊച്ചി: ഊന്നുകല്‍ എസ്.എച്ച്‌.ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അർജുൻ ആയങ്കിയെ കുട്ടമ്പുഴ പോലീസ്...

Related Articles

Popular Categories