Categories: NATIONALTOP NEWS

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ഡെറാഡൂണ്‍:  ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ സത്പുലി സിലോഗി ഗുംഖലിനടുത്തുള്ള ദ്വാരിഖലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഡല്‍ഹി സ്വദേശികളായ വിനോദ് സിംഗ് നേഗി (59), ഭാര്യ ചമ്പ ദേവി (57), മകന്‍ ഗൗരവ് (26) എന്നിവരാണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് പൗരി ജില്ലയിലെ കുത്തര്‍ഗാവിലുള്ള തറവാട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായതോടെ 300 മീറ്റര്‍ ആഴമുള്ള തോട്ടിലേക്ക് വാഹനം മറിയുകയായിരുന്നുവെന്നാണ് വിവരം. അപകടവിവരം ലഭിച്ചയുടൻ പോലീസും എസ്ഡിആർഎഫ് സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ തോട്ടില്‍ നിന്നും എടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.
<BR>
TAGS : ACCIDENT | UTTARAKHAND
SUMMARY : Three members of the family died after the car fell into the ditch

Savre Digital

Recent Posts

വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 896 നക്ഷത്ര ആമകളെ പിടികൂടി; ജീവനക്കാരെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ്…

15 minutes ago

നമ്മ മെട്രോ; മൂന്നാം ഘട്ട പാതയുടെ രൂപരേഖയിൽ മാറ്റം വരുത്തി ബിഎംആർസി

 ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി…

45 minutes ago

ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം: ധരാലിയില്‍ രക്ഷാദൗത്യം ഇന്നും തുടരും, നൂറിലേറെപ്പേർ മണ്ണിനടിയിലെന്ന്‌ ആശങ്ക

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മിന്നൽപ്രളയത്തിൽ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. നൂറിലേറെപ്പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി നിഗമനം. ഇതുവരെ ധ​രാ​ലി​യി​ലെ പ​ർ​വ​ത​ഗ്രാ​മ​ത്തി​ൽ​ നി​ന്ന് 150…

49 minutes ago

യുഎസില്‍ മലയാളി ദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ

കുമരകം: മലയാളി ദമ്പതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര…

1 hour ago

കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതി മരിച്ചു

കോഴിക്കോട്: വീടിന്റെ മുറ്റത്ത് നിന്ന് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെതെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു. വാണിമേല്‍ കുനിയില്‍ പീടികയ്ക്ക് സമീപം പീടികയുള്ള…

1 hour ago

മണ്ണിടിച്ചിൽ സാധ്യത; കുടകിൽ ഭാരവാഹനങ്ങൾക്കുള്ള നിരോധനംനീട്ടി

ബെംഗളൂരു : മണ്ണിടിച്ചിൽ സാധ്യതയുടെ പശ്ചാത്തലത്തില്‍ കുടക് ജില്ലയിൽ ഭാരവാഹനങ്ങൾക്ക് ഏര്‍പ്പെടുത്തിയ ഓഗസ്റ്റ് 25 വരെ നീട്ടിയതായി ഡെപ്യൂട്ടി കമ്മിഷണർ…

2 hours ago