ബെംഗളൂരു: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബെളഗാവി ബെയ്‌ൽഹോങ്കൽ താലൂക്കിലെ ചിക്കബാഗേവാഡി ഗ്രാമത്തിണു സമീപം തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ബെളഗാവി ഹിരേബഗേവാഡി ഗ്രാമത്തിൽ താമസിക്കുന്ന അനീസ് സയ്യിദ് (25), ഭാര്യ 21 വയസ്സുള്ള ഐമന അനീസ് സയ്യിദ്, ഒരു വയസ്സുള്ള മകൻ അഹമ്മദ് അനീസ് സയ്യിദ് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ മുൻ എംഎൽഎ ആർ വി പാട്ടീലിന്റെ മകൻ ഉൾപ്പെടെ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീസ് സഞ്ചരിച്ച കാർ മുൻ എംഎൽയുടെ മകന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അനീസും കുടുംബവും ഹിരേബഗേവാഡിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ആർ. വി. പാട്ടീലിന്റെ മകന്റെ എസ്‌യുവി കാർ ബെയ്‌ൽഹോങ്കലിലേക്ക് പോകുകയായിരുന്നു. ചിക്കബാഗേവാഡിക്ക് സമീപം ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അനീസും കുടുംബവും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മുന്നിലുള്ള മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എസ്‌യുവിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ബെളഗാവി പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Three of family die in accident, ex-MLA’s son injured in Belagavi
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…