കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ബെളഗാവി ബെയ്‌ൽഹോങ്കൽ താലൂക്കിലെ ചിക്കബാഗേവാഡി ഗ്രാമത്തിണു സമീപം തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ബെളഗാവി ഹിരേബഗേവാഡി ഗ്രാമത്തിൽ താമസിക്കുന്ന അനീസ് സയ്യിദ് (25), ഭാര്യ 21 വയസ്സുള്ള ഐമന അനീസ് സയ്യിദ്, ഒരു വയസ്സുള്ള മകൻ അഹമ്മദ് അനീസ് സയ്യിദ് എന്നിവരാണ് മരിച്ചത്.

അപകടത്തിൽ മുൻ എംഎൽഎ ആർ വി പാട്ടീലിന്റെ മകൻ ഉൾപ്പെടെ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീസ് സഞ്ചരിച്ച കാർ മുൻ എംഎൽയുടെ മകന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അനീസും കുടുംബവും ഹിരേബഗേവാഡിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ആർ. വി. പാട്ടീലിന്റെ മകന്റെ എസ്‌യുവി കാർ ബെയ്‌ൽഹോങ്കലിലേക്ക് പോകുകയായിരുന്നു. ചിക്കബാഗേവാഡിക്ക് സമീപം ഇരുവാഹനങ്ങളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അനീസും കുടുംബവും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മുന്നിലുള്ള മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എസ്‌യുവിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ബെളഗാവി പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Three of family die in accident, ex-MLA’s son injured in Belagavi

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്. തുടർച്ചയായ ആറാം ദിവസവും...

ശബരിമല സ്വര്‍ണകൊള്ള; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നടപ്പാതകളിലൂടെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ ചുമത്തണമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക റവന്യൂ...

വിദ്യ ബാലകൃഷ്ണൻ എംഎല്‍എക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്...

സ്മൈൽ ബെംഗളൂരു ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന്

ബെംഗളൂരു: ചിക്കബാനവാര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ...

സഹപാഠികളുടെ ചിത്രങ്ങൾ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍....

ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് നോർക്ക റൂട്സ് അംഗീകാരം

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിന്റെ നോർക്ക റൂട്സ് അംഗീകാരം....

സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിൽ സ്കൂൾ ബസിന് മുകളിലേക്ക്...

Related Articles

Popular Categories