ബെംഗളൂരു: ബസ് യാത്രക്കാരെ ലക്ഷ്യമിട്ട് കവര്‍ച്ച നടത്തുന്ന മൂവര്‍ സംഘത്തെ മാണ്ഡ്യ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളായ കിരണ്‍, കുശാല്‍ ബാബു, അതേ സ്ഥാപനത്തിലെ മറ്റൊരു വിദ്യാര്‍ഥിയുടെ സഹോദരനായ ഗോകുല്‍ എന്നിവരാണ് പിടിയിലായത് .മാണ്ഡ്യയില്‍ കഴിഞ്ഞ ദിവസം രാത്രി ദേശീയ പാതയില്‍ നടന്ന കവര്‍ച്ച ശ്രമത്തിനിടെയാണ് മൂവരും അറസ്റ്റിലായത്.
ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപം വാഹനം കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് കാറില്‍ ലിഫ്റ്റ് നല്‍കി വഴിയില്‍വെച്ച് കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി. കെങ്കേരി, മൈസൂരു ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപം കാത്തിരിക്കുന്ന യാത്രക്കാരെ ലക്ഷ്യമിട്ട് വാടക കാര്‍ ഉപയോഗിച്ചാണ് കവര്‍ച്ച നടത്തിയിരുന്നത്. യാത്രക്കാര്‍ വാഹനത്തില്‍ കയറിയാല്‍, മാണ്ഡ്യ ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലെത്തിച്ച് അവരുടെ മൊബൈല്‍ ഫോണുകളും പണവും തട്ടിയെടുക്കുകയാണ് ഇവരുടെ പതിവ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
SUMMARY: Highway robbery; Three people including engineering students arrested in Bengaluru
ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ‘മുട്ട’ എന്ന…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,…
ബെംഗളൂരു: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ മാല്‍പെ യൂണിറ്റിലെ കരാര്‍…
ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ മലയാളി അടക്കം രണ്ടുപേർ…
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…