കൊല്ലം: ഒരു കുട്ടി ഉള്‍പ്പെടെ അയല്‍ക്കാരായ മൂന്ന് പേർക്ക് കുറുക്കന്‍റെ കടിയേറ്റു. ഇവരില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണ്. കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്നാം വാർഡില്‍പെട്ട കാട്ടുപുറം കോടാട്ട് ഭാഗത്താണ് വന്യജീവി ആക്രമണം ഉണ്ടായത്. വിലവൂർക്കോണം പോയ്കവിള വീട്ടില്‍ ബാലചന്ദ്രൻ പിള്ള (58), കാട്ടുപുറം കോടാട്ട് ശിശിരത്തില്‍ ശശിധരൻ പിള്ളയുടെ ഭാര്യ ഗിരിജ കുമാരി, അയല്‍വാസിയായ എട്ടാം ക്ലാസുകാരി എന്നിവർക്കാണ് കുറുക്കന്‍റെ കടിയേറ്റത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ ആയിരുന്നു സംഭവം. വീടിന് സമീപം നില്‍ക്കുകയായിരുന്ന ഗിരിജ കുമാരിയേയും അടുത്ത വീട്ടിലെ കുട്ടിയേയും കടിച്ച ശേഷമാണ് പുറകിലൂടെ എത്തി വീടിനടുത്ത് നില്‍ക്കുകയായിരുന്ന ബാലചന്ദ്രൻ പിള്ളയെ കടിച്ചത്. കാലില്‍ കടിയേറ്റ ബാലചന്ദ്രൻ പിള്ള കുറുക്കനുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ തെറിച്ചുവീണു. ഇദ്ദേഹത്തിന്‍റെ കാലൊടിയുകയും പരുക്കേല്‍ക്കുകയും ചെയ്തു.
ഇദ്ദേഹത്തെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജിലും പിന്നീട് ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കടിയേറ്റ ഗിരിജകുമാരി ഓയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ചികിത്സ തേടി. കടിയേറ്റ കുട്ടിയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു.
TAGS : KOLLAM NEWS | FOX | BITE
SUMMARY : Three people were bitten by a fox in Kollam
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…