ഇറ്റാനഗർ: സ്വകാര്യ സ്കൂളിലെ വാട്ടർടാങ്ക് തകർന്ന് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. അരുണാചൽ പ്രദേശിൽ നഹർലഗുണിലാണ് സംഭവം. മോഡൽ വില്ലേജിലെ സെൻ്റ് അൽഫോൻസ സ്‌കൂളിലെ വാട്ടർടാങ്കാണ് തകർന്നുവീണത്. വിദ്യാർഥികൾ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റു. ഇവരെ നഹർലാഗൂണിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. മരിച്ച മൂന്ന് വിദ്യാർഥികളും ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്. ആറ്, ഏഴ് ക്ലാസിലെ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്.
സ്‌കൂൾ പ്രിൻസിപ്പലിനെയും ഉടമയെയും നാല് ജീവനക്കാരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. വാട്ടർ ടാങ്കിന്റെ ശേഷി കവിഞ്ഞതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
TAGS: NATIONAL | DEATH
SUMMARY: Three students die as Arunachal school’s overhead water tank collapses, falls on them
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…