Categories: LATEST NEWS

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സെപ്റ്റിക് ടാങ്ക് കുഴിയിൽ വീണ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

ക​ണ്ണൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. ക​തി​രൂ​ർ പു​ല്യോ​ട് വെ​സ്റ്റ് സ്വ​ദേ​ശി അ​ൻ​ഷി​ലി​ന്‍റെ മ​ക​ൻ മാ​ർ​വാ​നാ​ണ് മ​രി​ച്ച​ത്.

ശനിയാഴ്ച വൈകുന്നേരം അങ്കണവാടി വിട്ടതിനുശേഷം വീട്ടിലെത്തിയ മാർവാൻ തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽക്കാരും ചേർന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് കുടുംബവീടിനോട് ചേർന്ന് പുതുതായി നിർമ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായി കുട്ടിയെ കണ്ടെത്തിയത് .ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടാങ്ക് തേപ്പ് കഴിഞ്ഞതിനുശേഷം ചോർച്ച പരിശോധിക്കാൻ വേണ്ടി നിറയെ വെള്ളം നിറച്ചിരുന്നു. തൊ​ട്ട​ടു​ത്തു​ള്ള കു​ടും​ബ​വീ​ട്ടി​ൽ പോ​കു​ന്ന​തി​നി​ടെ കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ വീ​ണ​തെ​ന്നാ​ണ് സം​ശ​യം.

കതിരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ് ഫാത്തിമ.
SUMMARY: Three-year-old dies after falling into septic tank pit of under-construction house

NEWS DESK

Recent Posts

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ മദ്യലഹരിയിൽ ഏറ്റുമുട്ടി; മൂ​ന്നു യു​വാ​ക്ക​ൾ കി​ണ​റ്റി​ൽ വീ​ണു

തിരുവനന്തപുരം: മരണാനന്തര ചടങ്ങിനെത്തിയ യുവാക്കൾ മദ്യലഹരിയിൽ ഏറ്റുമുട്ടി. തർക്കത്തിനിടെ മൂന്ന് പേർ കിണറ്റിൽ വീണതോടെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി.…

18 seconds ago

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ

ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ നടക്കും. കർണാടക…

59 minutes ago

മെട്രോ ട്രെയിനിന് മുന്നില്‍ചാടി യുവാവ് ജീവനൊടുക്കി; സംഭവം കെങ്കേരി സ്റ്റേഷനില്‍, സര്‍വീസ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലെ കെങ്കേരി സ്റ്റേഷനില്‍ യുവാവ് ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി. വിജയപുര ദേവരഹിപ്പരഗി സ്വദേശി ശാന്തഗൗഡ…

1 hour ago

തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം 6ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം,…

2 hours ago

ബൈക്ക് കുഴിയില്‍ വീണ് അപകടം: യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് കുഴിയില്‍ വീണ് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോ പാർക്കില്‍…

3 hours ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം 7 ന്

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം 7 ന് രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര…

3 hours ago