ഇതോടെ റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്പെൻഡ് ചെയ്തു.
ബെംഗളൂരു: മംഗളുരുവിനടുത്ത ഉള്ളാളിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വാസ്കോ ബീച്ച് റിസോർട്ട് ഉടമ മനോഹർ പുത്രൻ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൾ പോലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിൽ സുരക്ഷാവീഴ്ച വരുത്തിയതിനെ തുടർന്നാണ് അറസ്റ്റ്. അപകടം നടക്കുമ്പോൾ റിസോർട്ടിൽ ലൈഫ് ഗാർഡോ, കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോർഡുകളോ ഉണ്ടായിരുന്നില്ല.
ഇതോടെ റിസോർട്ടിന്റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും സസ്പെൻഡ് ചെയ്തു.
മൈസൂരുവിലെ സ്വകാര്യകോളേജിലെ എൻജിനിയറിങ് വിദ്യാർഥികളായ പാർവതി, കീർത്തന, നിഷിത എന്നിവരാണ് ഞായറാഴ്ച രാവിലെ പത്ത് മണിയോടെ നീന്തൽ കുളത്തിൽ മുങ്ങിമരിച്ചത്.
നീന്തൽ അറിയാത്തതും കുളത്തിന്റെ ആഴത്തെ കുറിച്ച് അറിയാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പരിശോധനയ്ക്കുശേഷം മൂന്നുപേരുടെയും മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.
<Br>
TAGS : MANGALURU
SUMMARY: Three young women drowned in swimming pool; Two people were arrested
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന്…
ബെംഗളൂരു: കുടകിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ കൊല്ലപ്പെട്ടു. സെകാർപേട്ടയിലെ ഹുസെ ഗ്രാമത്തിൽ നിന്നുള്ള പൊന്നപ്പ (61) ആണ് കൊല്ലപ്പെട്ടത്. കാപ്പിത്തോട്ടം…
കാഠ്മണ്ഡു: നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ…
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…