KERALA

തൃശൂര്‍ സ്‌ഫോടനം; മരണസംഖ്യ 13 ആയി, അനുശോചിച്ച് പ്രധാനമന്ത്രിയും രാഹുലും, കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ വെന്‍റിലേറ്ററിലാണ്. 40ഓളം പേരുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്

.5 ഏക്കറിലായി 8 വെടിപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതിൽ 5 പുരകൾ പൂർണമായി കത്തി നശിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.  പ്രദേശത്ത് സ്ഫോടക വസ്തുക്കൾ ഇനിയും പൊട്ടാതെ കിടക്കുന്നതായുള്ള സൂചനയുണ്ട്. അപകടത്തിൽ പെട്ടവരിലേറെയും മുണ്ടത്തിക്കോട് – കുണ്ടന്നൂർ സ്വദേശികളാണ്. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസെൻസി മുണ്ടത്തിക്കോട് സതീശന്‍റെ നില അതീവ ഗുരുതരമെന്ന വിവരം പുറത്തുവരുന്നുണ്ട്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും കടുത്ത ദുഃഖം രേഖപ്പെടുത്തി. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ദുരന്തത്തിന് ഇരയായവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. അടിയന്തിര സാഹചര്യം നേരിടാന്‍ 50 ലക്ഷം രൂപ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് അനുവദിച്ച് സംസ്ഥാന് സര്‍ക്കാര്‍ ഉത്തരവിറക്കി. അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി.

വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ തത്സമയ വിവരങ്ങള്‍ ലഭ്യമാകുന്നതിന് രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. മുണ്ടത്തിക്കോട് വില്ലേജ് ഓഫീസ്: 8547614620, തൃശൂര്‍ താലൂക്ക് ഓഫീസ് : 04884232226 എന്നിങ്ങനെയാണ് നമ്പരുകള്‍.
SUMMARY: Thrissur blast: Death toll rises to 13, PM and Rahul express condolences, Centre announces financial assistance

NEWS DESK

Recent Posts

ജെഇഇ അഡ്വാൻസ്ഡ് 2026: രജിസ്ട്രേഷൻ ഏപ്രിൽ 23 മുതല്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള  പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…

2 hours ago

പെട്രോള്‍ തീര്‍ന്ന ബൈക്കുമായി റോഡില്‍ നിന്നു; വാനിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…

3 hours ago

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 12 ആയി, മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ 12 മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…

3 hours ago

ഇന്ത്യൻ വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടി പാകിസ്ഥാൻ; വ്യോമപാത ഒരു മാസത്തേക്ക് അടച്ചിടും

ഇസ്ലാമാബാദ്: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി വിലക്കിയ നടപടി നീട്ടി പാകിസ്ഥാൻ. മെയ് 24 വരെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. മുൻകാല…

3 hours ago

ചിക്കൻ മസാല നല്ലതാണ് പക്ഷേ പായസത്തിലിടരുത്’; ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ച നന്ദഗോവിന്ദം ഭജൻസിനെതിരെ ശശികല

കോട്ടയം: ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിയില്‍ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനവുമായി ഹിന്ദു ഐക്യവേദി കേരളം…

4 hours ago

തൃശൂർ വെടിപ്പുര ദുരന്തം; മരണസംഖ്യ 8 ആയി

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്ന അഞ്ച് വെടിമരുന്ന് പുരകളിൽ ഉണ്ടായ വൻസ്‌ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരിച്ചു. തൃശൂ‍ർ…

4 hours ago