തൃശൂർ ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്. വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു.
വെള്ളം കലർന്ന ഇന്ധനം പമ്പ് ചെയ്തു മാറ്റിവെച്ച ക്യാനുകള്‍ക്കാണ് തീപിടിച്ചത്. ക്യാൻ ലീക്കായി ഇന്ധനം പുറത്തേക്ക് ഒഴുകിയിരുന്നു. ഇവ ഒഴുകിയെത്തിയതിനെ തുടർന്ന് റോഡില്‍ നിന്നാണ് തീ പിടിച്ചതെന്നാണ് വിവരം. തീ പെട്ടെന്ന് തന്നെ ഇന്ധനം മാറ്റിവെച്ച ക്യാനുകളിലേക്ക് പടരുകയായിരുന്നു.
TAGS : THRISSUR | PETROL PUMB | FIRE
SUMMARY : A fire broke out at a petrol pump in Thrissur
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…