LATEST NEWS

പമ്പയില്‍ വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ല; ഹൈക്കോടതി

പത്തനംതിട്ട: ശബരിമല പമ്പ മലിനീകരണത്തില്‍ ഇടപ്പെട്ട് ഹൈക്കോടതി. പമ്പ നദിയിലും തീരത്തും വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരമല്ലെന്ന് ഭക്തരെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും, ഇത് ഒഴിവാക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പമ്പയില്‍ വസ്ത്രങ്ങള്‍ കെട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം സ്‌പെഷ്യല്‍ കമ്മീഷണർ റിപ്പോർട്ട് നല്‍കിയതിനെ തുടർന്നാണ് ദേവസ്വം ബെഞ്ചിന്റെ ഈ ഇടപെടല്‍. പമ്പയില്‍ ബോധവല്‍ക്കരണ ദൃശ്യങ്ങള്‍ പ്രദർശിപ്പിക്കാനും കോടതി നിർദേശിച്ചു. ശബരിമലയിലെ തീർത്ഥാടക തിരക്ക് നിയന്ത്രിക്കുന്നതിലും ഹൈക്കോടതി കർശന നിർദേശങ്ങള്‍ നല്‍കി.

വെർച്വല്‍ ക്യൂ ബുക്കിങ് രേഖകള്‍ കൃത്യമല്ലെങ്കില്‍ ഭക്തരെ പമ്പയില്‍ നിന്നും കടത്തിവിടരുത്. വെർച്വല്‍ ക്യൂ പാസിലെ സമയം, ദിവസം എന്നിവ കൃത്യമായിരിക്കണം. വ്യാജ പാസുകളുമായി വരുന്നവരെ യാതൊരു കാരണവശാലും കടത്തിവിടരുത് എന്നും കോടതി നിർദേശിച്ചു. മുൻകൂട്ടി അറിയാവുന്ന തിരക്ക് മൂലമുണ്ടായ അപകടങ്ങള്‍ അനുവദിക്കാനാകില്ലെന്നും, തിരക്കില്‍പ്പെട്ട് ഭക്തർക്ക് അപകടമുണ്ടായാല്‍ ക്ഷമ പ്രതീക്ഷിക്കേണ്ടെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ദേവസ്വം ബോർഡിനും പോലീസിനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

SUMMARY: Throwing clothes in Pamba is not a custom: High Court

NEWS BUREAU

Recent Posts

കെ​വി​ൻ വ​ധ​ക്കേ​സ്; കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

പു​ന​ലൂ​ർ: കെ​വി​ൻ വ​ധ​ക്കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ പ്ലാ​വി​ള​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ എ​ൻ.​ഷി​നു​മോ​ൻ (29)…

22 minutes ago

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

ചെന്നൈ:'ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മൃഗസംരക്ഷണ വകുപ്പിലാകും ജോലി നൽകുക. അളങ്കാനല്ലൂരിൽ…

28 minutes ago

സുന്ദരികളായ സ്ത്രീകളെ കണ്ടാൽ പുരുഷൻമാർ അസ്വസ്ഥരാകും, ബലാത്സംഗത്തിന് പ്രേരിപ്പിക്കും; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എം.എൽ.എ

ന്യൂഡൽഹി: ബലാത്സംഗവുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങളുമായി മധ്യപ്രദേശ് കോൺ​ഗ്രസ് എംഎൽഎ ഫുൽ സിങ് ബരൈയ. സുന്ദരികളായ സ്ത്രീകൾ പുരുഷൻമാരെ അസ്വസ്ഥതപ്പെടുത്തുമെന്നും…

2 hours ago

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ ആൺകുട്ടി മുങ്ങിമരിച്ചു. മലയിൻകാവ് സ്വദേശികളായ ഷാജി- ഷമീന ദമ്പതികളുടെ മകൻ നിയാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു…

2 hours ago

ബേപ്പൂരില്‍ മന്ത്രി റിയാസിനെതിരെ പി.വി അന്‍വര്‍?

കോഴിക്കോട്: ബേപ്പൂരില്‍ മത്സരിക്കണമെന്ന പി വി അന്‍വറിന്റെ ആവശ്യത്തിന് യുഡിഎഫ് പച്ചക്കൊടി. സിപിഐ എമ്മിന്റെ ശക്തികേന്ദ്രത്തില്‍ ജൈന്റ് കില്ലറായി മുന്‍…

3 hours ago

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

കോൽക്കത്ത: ഇന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. പശ്ചിമ ബംഗാളിലെ മാൾഡ…

4 hours ago