വയനാട്: വയനാട്ടില്‍ ഒരാളെ കൊലപ്പെടുത്തിയ കടുവ ചത്തതിന്റെ ആശ്വാസത്തിന്റെ ചെടുവീര്‍പ്പിനിടയില്‍ വയനാട്ടില്‍ വീണ്ടും കടുവയെ കണ്ടതായി റിപ്പോര്‍ട്ട്. കുറക്കന്‍ മൂലയില്‍ കടുവ വളര്‍ത്തുനായയെ പിടികൂടിയെന്നു. കാവേരി പൊയില്‍ പ്രദേശത്ത് ഇന്നലെ രാത്രി കടുവ ഇറങ്ങിയെന്നും ഒരാളുടെ വളര്‍ത്തുനായയെ കടുവ പിടിച്ചു എന്നുമാണ് പ്രദേശവാസി ലക്ഷ്മി പറയുന്നത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെ നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോള്‍ കടുവയെ നേരിട്ട് കണ്ടെന്ന് ഇവര്‍ പ്രതികരിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ കടുവ സാധാരണയായി ചെറിയ മൃഗങ്ങളെ പിടിക്കാറില്ലെന്നും കണ്ടത് പുലിയെ ആകാമെന്നുമാണ് വനംവകുപ്പിന്‍റെ നിഗമനം. പ്രദേശത്തെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി.
TAGS : TIGER
SUMMARY : Tiger again in Mananthavadi
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…